മോസ്കോ: നവംബര്‍ 21-നാണ് റഷ്യ യുക്രൈന് നേരെ ലോകത്തെ ഞെട്ടിച്ച മിസൈല്‍ ആക്രമണം നടത്തിയത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രൈന്‍ ആരോപിച്ചെങ്കിലും അത് റഷ്യയുടെ പുതിയ മിസൈല്‍ പരീക്ഷണമായിരുന്നു. ഒറെഷ്‌നിക് എന്ന് പേരിട്ട റഷ്യയുടെ പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് യുക്രൈനില്‍ അവര്‍ പരീക്ഷിച്ചത്. മിസൈല്‍ വികസിപ്പിച്ചിട്ട് അതിനെ പരീക്ഷിക്കാനുള്ള പറ്റിയ ഇടമായാണ് യുക്രൈനെ റഷ്യ കണ്ടത്. മിസൈല്‍ പ്രയോഗത്തിന് ശേഷം റഷ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു.’ഇപ്പോള്‍ ആവശ്യം ആണവ പ്രഹരശേഷി വര്‍ധിപ്പിക്കലല്ല, ഒറെഷ്‌നിക് മിസൈല്‍ ആണ്. കാരണം ഇത്തരം ആധുനിക ആയുധങ്ങള്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നതിന്റെ ആവശ്യകതയെ തന്നെ ഇല്ലാതാക്കുന്നു’. ഈ പ്രസ്താവന തന്നെ മിസൈലിന്റെ പ്രഹരശേഷി വ്യക്തമാക്കുന്നതാണ്. പരമ്പരാഗതമായ സ്‌ഫോടകപോര്‍മുനകളും ആണവ പോര്‍മുനകളും വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഒറെഷ്‌നിക് .
Source link