INDIA

‘പാക്കിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; അതിന് അവർ ആദ്യം തീവ്രവാദം അവസാനിപ്പിക്കണം’

‘പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; അതിന് അവർ ആദ്യം തീവ്രവാദം അവസാനിപ്പിക്കണം’ | മനോരമ ഓൺലൈൻ ന്യൂസ് – India Seeks Terror-Free Environment for Improved Ties with Pakistan: Jaishankar | S Jaishankar | India Pakistan Relation | India Pakistan News Malayalam | Malayala Manorama Online News

‘പാക്കിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; അതിന് അവർ ആദ്യം തീവ്രവാദം അവസാനിപ്പിക്കണം’

ഓൺലൈൻ ഡെസ്ക്

Published: December 13 , 2024 06:00 PM IST

1 minute Read

എസ്.ജയശങ്കർ (File Photo: J Suresh / Manorama)

ന്യൂഡൽഹി∙ പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മറ്റേതൊരു അയൽരാജ്യവുമായും പോലെ പാക്കിസ്ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും അതിന് അവർ തീവ്രവാദത്തിൽ നിന്നു മുക്തമാകണമെന്നും എസ്. ജയശങ്കർ വ്യാഴാഴ്ച ലോക്സഭയിൽ പറഞ്ഞു. 2019ൽ പാക്കിസ്ഥാൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ കാരണമാണ് പാക്കിസ്ഥാനുമായുള്ള വ്യാപാര-വാണിജ്യ മേഖലകളിലെ ബന്ധം മോശമായതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

‘‘മുൻപ് പാകിസ്ഥാന്റെ ഭാഗത്ത് സംഭവിച്ച വീഴ്ചകൾ എന്താണെന്ന് ഇന്ത്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പരിഹരിക്കാതിരുന്നാൽ തീർച്ചയായും പാക്കിസ്ഥാന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പന്ത് പാക്കിസ്ഥാൻ്റെ കോർട്ടിലാണ്.’’ – ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജയശങ്കർ മറുപടി നൽകി.

‘‘വികസന പദ്ധതികളുടെ നല്ല ചരിത്രമാണ് നമുക്കുള്ളത്. പാകിസ്ഥാനും ചൈനയും ഒഴികെയുള്ള നമ്മുടെ അയൽരാജ്യങ്ങളുടെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട വികസന പദ്ധതികൾക്കൊപ്പവും ഇന്ത്യയുണ്ടായിരുന്നു’’ – എസ്.ജയശങ്കർ പറഞ്ഞു.

English Summary:
India-Pakistan relations: S. Jaishankar addresses India-Pakistan relations in Lok Sabha, highlighting the need for a terrorism-free environment for improved ties.

mo-legislature-loksabha mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-pakistan 6mstjshg49eorh70im3kner5if 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-sjaishankar


Source link

Related Articles

Back to top button