INDIALATEST NEWS

പാർലമെന്റിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക; ഭരിക്കുന്നത് കോൺഗ്രസെന്ന് ഓർമിപ്പിച്ച് ബിജെപി

പാർലമെന്റിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി; അവിടെ ഭരിക്കുന്നത് കോൺഗ്രസെന്ന് ഓർമിപ്പിച്ച് ബിജെപി | മനോരമ ഓൺലൈൻ ന്യൂസ് – BJP Mocks Priyanka Gandhi’s Criticism of Own Party’s Himachal Government | Priyanka Gandhi | Bjp | India Delhi News Malayalam | Malayala Manorama Online News

പാർലമെന്റിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക; ഭരിക്കുന്നത് കോൺഗ്രസെന്ന് ഓർമിപ്പിച്ച് ബിജെപി

ഓൺലൈൻ ഡെസ്ക്

Published: December 13 , 2024 05:14 PM IST

1 minute Read

ലോക്സഭയിൽ കന്നിപ്രസംഗം നടത്തുന്ന പ്രിയങ്ക ഗാന്ധി എംപി (PTI Photo)

ന്യൂഡൽഹി∙ ലോക്സഭയിലെ കന്നി പ്രസംഗത്തിൽ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. ഇതിനു പിന്നാലെ ഹിമാചലിൽ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. 

പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പ്രിയങ്കയുടെ ആരോപണം. രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക പറഞ്ഞു. 

ഇതോടെ ഹിമാചൽ പ്രദേശിലെ സർക്കാർ കോൺഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങൾ പ്രിയങ്കയോട് പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെയാണ് തന്റെ വിമർശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. സ്വന്തം സർക്കാരിനെ വിമർശിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ട്രോളുകളും വന്നും തുടങ്ങി.

English Summary:
Priyanka Gandhi Parliament Speech: Priyanka Gandhi faced criticism after her Lok Sabha speech, where she unknowingly targeted her own party’s government in Himachal Pradesh.

mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-priyankagandhi mo-politics-parties-congress 21to9lc37g97r1vre7i1vcms8l


Source link

Related Articles

Back to top button