‘ഈ സ്വപ്നം അവന്റെ ഹൃദയത്തിൽ നിറച്ചത് ഭരണഘടന’: ലോക്സഭയിൽ പ്രിയങ്കയുടെ ആദ്യ പ്രസംഗം
ലോക്സഭയിലെ പ്രിയങ്കയുടെ ആദ്യ പ്രസംഗം | മനോരമ ഓൺലൈൻ ന്യൂസ്- Priyanka Gandhi | Maiden Lok Sabha Speech | Manorama Online News
‘ഈ സ്വപ്നം അവന്റെ ഹൃദയത്തിൽ നിറച്ചത് ഭരണഘടന’: ലോക്സഭയിൽ പ്രിയങ്കയുടെ ആദ്യ പ്രസംഗം
ഓൺലൈൻ ഡെസ്ക്
Published: December 13 , 2024 02:51 PM IST
1 minute Read
ലോക്സഭയിൽ കന്നിപ്രസംഗം നടത്തുന്ന പ്രിയങ്ക ഗാന്ധി എംപി (PTI Photo)
ന്യൂഡൽഹി∙ രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടനയെന്ന് പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു വയനാട് എംപിയായ പ്രിയങ്ക. ലോക്സഭയിലെ പ്രിയങ്കയുടെ ആദ്യപ്രസംഗമായിരുന്നു ഇന്നത്തേത്.
യുപിയിലെ സംഭൽ ജില്ലയിൽ സംഘർഷമുണ്ടായ സ്ഥലത്തെ ജനങ്ങളുടെ ദുഃഖങ്ങളും പ്രിയങ്ക പങ്കുവച്ചു. മുഗൾ ഭരണകാലത്തു ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന് ആരോപിച്ച് നൽകിയ കേസിൽ ജില്ലാ കോടതി നിർദേശപ്രകാരം സർവേ നടത്തുന്നതിനിടയിൽ കഴിഞ്ഞ 24ന് സംഭലിൽ ഉണ്ടായ സംഘർഷത്തിലും വെടിവയ്പ്പിലും 5 പേർ കൊല്ലപ്പെട്ടിരുന്നു.
‘‘സംഭലിൽനിന്ന് ചില കുടുംബങ്ങൾ എന്നെ കാണാനെത്തിയിരുന്നു. രണ്ടു കുട്ടികൾ കൂട്ടത്തിലുണ്ടായിരുന്നു. ഒരാൾക്ക് എന്റെ മകന്റെ പ്രായമാണ്. തയ്യൽക്കാരനായിരുന്നു അച്ഛൻ. രണ്ടുപേരെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. വെടിവയ്പ്പിൽ അച്ഛൻ കൊല്ലപ്പെട്ടു. ഡോക്ടറാകണമെന്നാണ് മുതിർന്ന കുട്ടി പറഞ്ഞത്. ഈ സ്വപ്നവും പ്രതീക്ഷയും ഇന്ത്യൻ ഭരണഘടനയാണ് അവന്റെ ഹൃദയത്തിൽ നിറച്ചത്.’’–പ്രിയങ്ക പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങൾ ചോരാതെ സംരക്ഷിക്കുന്നതിൽ ഭരണഘടന വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഭരണഘടനയിലെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. നമ്മുടെ രാജ്യത്ത് പാവപ്പെട്ട കുടുംബത്തിൽ ജനിക്കുന്നവർക്കും പ്രധാനമന്ത്രിയും പ്രസിഡന്റുമാകാൻ കഴിയും. ഭരണഘടന ഒരു പാർട്ടിയുടെ മാത്രം സംഭാവനയല്ല, ഇന്ത്യയുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കി ജനങ്ങളാണ് ഭരണഘടന നിർമിച്ചതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
English Summary:
Priyanka Gandhi Vadra’s maiden Lok Sabha Speech: Accuses Modi Govt of undermining the Constitution
mo-news-common-indianconstitution mo-legislature-loksabha 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 7aq4rldlvfek00dbb6bdugmsrn mo-news-world-countries-india-indianews mo-politics-leaders-priyankagandhi
Source link