CINEMA

ആശങ്കയോടെ സ്നേഹ റെഡ്ഡി; ഭാര്യയെ ആശ്വസിപ്പിച്ച് അല്ലു അർജുൻ; നടന്റെ വസതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ; വിഡിയോ

ആശങ്കയോടെ സ്നേഹ റെഡ്ഡി; ഭാര്യയെ ആശ്വസിപ്പിച്ച് അല്ലു അർജുൻ; നടന്റെ വസതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ; വിഡിയോ ​ | Allu Arjun Sneha Reddy

ആശങ്കയോടെ സ്നേഹ റെഡ്ഡി; ഭാര്യയെ ആശ്വസിപ്പിച്ച് അല്ലു അർജുൻ; നടന്റെ വസതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ; വിഡിയോ

മനോരമ ലേഖകൻ

Published: December 13 , 2024 01:56 PM IST

Updated: December 13, 2024 02:16 PM IST

1 minute Read

അല്ലു അർജുനും ഭാര്യ സ്നേഹയും

പുഷ്പ 2 സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ൈഹദരാബാദിലെ നടന്റെ വസതിയിൽ എത്തിയാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെ വിഡിയോയിൽ കാണാം. പൊലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിക്കുന്നത്. സ്നേഹയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ് എന്നിവരും സമീപത്തുണ്ട്. 

అల్లు అర్జున్‌పై నాలుగు సెక్షన్ల కింద కేసు నమోదు.. 105, 118(1), రెడ్‌ విత్‌ 3/5 BNS సెక్షన్ల కింద కేసు.. 105 సెక్షన్‌ నాన్‌బెయిలబుట్‌ కేసు.. 5 నుంచి 10 ఏళ్లు జైలు శిక్ష పడే అవకాశం.. BNS 118(1) కింద ఏడాది నుంచి పదేళ్ల శిక్ష పడే అవకాశం pic.twitter.com/bbMSJtr9DH— greatandhra (@greatandhranews) December 13, 2024

അല്ലുവിനെ കൊണ്ടുവരാനെത്തിയ പൊലീസ് ജീപ്പിൽ ആദ്യം കയറിയത് അച്ഛൻ അല്ലു അരവിന്ദ് ആണ്. എന്നാല്‍ അച്ഛനെ സ്നേഹത്തോടെ തന്നെ വണ്ടിയിൽ നിന്നും അല്ലു തിരിച്ചിറക്കുന്നുണ്ട്. പൊലീസ് ജീപ്പിൽ അല്ലു അർജുൻ മാത്രമാണ് കയറിയത്.

ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സാണ് അല്ലു അർജുനെ കസ്റ്റഡിയിലെടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും  സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിട്ടുണ്ട്.

English Summary:
Allu Arjun comforting his wife Sneha Reddy, who is anxious at the sight of the police.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-alluarjun mo-movie-pushpa-2 3q2hmuiq0d6f80a5tl7q75n8jq f3uk329jlig71d4nk9o6qq7b4-list




Source link

Related Articles

Back to top button