KERALAM

റോഡ് കൈയേറി സ്‌റ്റേജ് കെട്ടിയത് ഒഴിവാക്കേണ്ടതായിരുന്നു,​ പ്രതികരിച്ച് വി ജോയി

തിരുവനന്തപുരം: വഞ്ചിയൂരിൽ സി.പി.എം സമ്മേളനത്തിന് റോഡ് കൈയ്യേറി സ്റ്റേജ് കെട്ടിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി. സംഭവം വീഴ്ചയായിപ്പോയെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ഒരു ചാനലിനോട് അദ്ദേഹം പറഞ്ഞു.
പ്രത്യേക സാഹചര്യത്തിലാണ് അത്തരത്തിൽ സ്റ്റേജ് തയ്യാറാക്കേണ്ടി വന്നത്. എന്നാൽ അത് ഒഴിവാക്കേണ്ടതായിരുന്നു. യഥാർത്ഥത്തിൽ മെയിൻ റോഡ് തടഞ്ഞിരുന്നില്ല. പാർക്കിംഗിനായി ഉപയോഗിക്കുന്ന ഉപ പാതയിലാണ് പാളയം ഏരിയ സമ്മേളനത്തിനായി വേദി കെട്ടിയത്. സ്മാർട്ട് സിറ്റി വികസനത്തിന്റെ ഭാഗമായി ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് വഞ്ചിയൂരിലേക്കുള്ള റോഡും അടച്ചിരിക്കുകയായിരുന്നു. അതിനാൽ വലിയ ട്രാഫിക് പ്രശ്നം അപ്പോൾ ഈ ഭാഗത്തുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്റ്റേജ് കെട്ടിയതെന്നും ജോയി പറഞ്ഞു.

ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ 31 പേർക്കെതിരെ കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയകമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് വഞ്ചിയൂർ പൊലീസിന്റെ തീരുമാനം.


Source link

Related Articles

Back to top button