ഇന്നും ശക്തമായ മഴ: നാളെ കഴിഞ്ഞ് കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഗൾഫ് ഒഫ് മാന്നാറിന് സമീപത്തുള്ള ന്യൂനമർദ്ദം കേരളത്തിന് തെക്ക് മദ്ധ്യ ഭാഗത്ത് കൂടി ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നീങ്ങുന്നതിന്റെ ഭാഗമായാണ് മഴ ലഭിക്കുന്നത്. ഇത് ഇന്ന് വൈകിട്ട് ലക്ഷദ്വീപിലെത്തി ശക്തമാകും.

ഇന്ന് ഉച്ച വരെ തെക്ക് മദ്ധ്യ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.

ഇന്ന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115 മില്ലി മീറ്റർ മുതൽ 205 മില്ലി മീറ്റർ വരെ മഴ ലഭിക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് നിന്ന് ആളുകൾ ആവശ്യമെങ്കിൽ മാറിത്താമസിക്കണം.

നാളെ കഴിഞ്ഞ് ശമിക്കുന്ന തുലാവർഷം മൂന്ന് ദിവസം കഴിഞ്ഞ് തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ വീണ്ടും സജീവമാകും. കേരള തീരത്ത് മത്സ്യബന്ധനവും പാടില്ല ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.


അതീവ ജാഗ്രത പുലർത്തണം. മഴ ശക്തമായ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ജനങ്ങൾ ഒഴിവാക്കണം ചിലയിടങ്ങളിൽ കടലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

-മന്ത്രി കെ.രാജൻ


Source link
Exit mobile version