KERALAM

ഈശ്വരന് മുകളിലൊരു രാഷ്ട്രീയ ശക്തി വേണ്ട: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : ഹൈന്ദവ ആചാരങ്ങളെ വെല്ലുവിളിച്ചും അപകീർത്തിപ്പെടുത്തിയും ഭരണം നടത്താൻ ഈശ്വരന് മുകളിലൊരു രാഷ്ട്രീയ ശക്തി വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാർഡ് ഓഫ് ഓണർ പിൻവലിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നാമജപ ഘോഷയാത്രയുടെ സമാപനം ഉദ്ഘാടനം

ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ ആചാരങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ച ഇടതുസർക്കാരിന്റെ നീക്കത്തെ ചെറുത്തുതോൽപ്പിച്ചതിന് സമാനമായ പ്രതിഷേധം ഗാർഡ് ഓഫ് ഓണർ വിഷയത്തിലും ഉയർന്നുവരുമെന്നും സുരേഷ് കൂട്ടിച്ചേർത്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി.ജ്യോതീന്ദ്രകുമാർ, സെക്രട്ടറിമാരായ ബി.എസ്.പ്രസാദ്, കെ.പ്രഭാകരൻ, തമ്പാനൂർ സന്ദീപ്, ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പസേവാസമിതി തുടങ്ങിയ സംഘടകളുടെ പ്രവർത്തകരും പങ്കെടുത്തു. എസ്.എം.വി സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ പങ്കെടുത്തു.


Source link

Related Articles

Back to top button