ഭർതൃപീഡനം: പരാതി വൈകിയാലും കേസ് ഇല്ലാതാകില്ലെന്ന് സുപ്രീംകോടതി | മനോരമ ഓൺലൈൻ ന്യൂസ് – Delayed Complaint No Bar to Domestic Violence Case, Rules Supreme Court | Supreme Court | Domestic Violence | India News Malayalam | Malayala Manorama Online News
ഭർതൃപീഡനം: പരാതി വൈകിയാലും കേസ് ഇല്ലാതാകില്ലെന്ന് സുപ്രീംകോടതി
മനോരമ ലേഖകൻ
Published: December 13 , 2024 02:37 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ പരാതി നൽകാൻ വൈകിയെന്നതു കൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യ നൽകിയ ഭർതൃപീഡനക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് നിരീക്ഷണം. വിവാഹം ചെയ്ത് 12 വർഷത്തിനു ശേഷം യുവതി ആത്മഹത്യ ചെയ്തതോടെ അവരുടെ അച്ഛനാണ് പരാതി നൽകിയത്. മകൾ മരിക്കുന്നതിന് ഒരു വർഷം മുൻപ് സ്വർണം ഭർത്താവും വീട്ടുകാരും വിറ്റെന്നും ചോദിച്ചപ്പോൾ ഉപദ്രവിച്ചെന്നുമാണ് കേസ്.
English Summary:
Supreme Court Rules on Domestic Violence: The Supreme Court of India has ruled that delayed complaints in domestic violence cases won’t lead to dismissal, offering hope for victims seeking justice
mo-news-common-malayalamnews mo-crime-crimeagainstwomen 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-domesticviolence 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 2v9b806jgce87clu026vh8ofim
Source link