INDIA

മണിപ്പുർ പ്രശ്ന പരിഹാരത്തിന് സമയമെടുക്കും: മുഖ്യമന്ത്രി ബിരേൻ സിങ്

മണിപ്പുർ പ്രശ്ന പരിഹാരത്തിന് സമയമെടുക്കും: മുഖ്യമന്ത്രി | മനോരമ ഓൺലൈൻ ന്യൂസ് – Manipur Needs Time for Resolution, Says Chief Minister Biren Singh | N Biren Singh | Manipur Unrest | India Manipur News Malayalam | Malayala Manorama Online News

മണിപ്പുർ പ്രശ്ന പരിഹാരത്തിന് സമയമെടുക്കും: മുഖ്യമന്ത്രി ബിരേൻ സിങ്

മനോരമ ലേഖകൻ

Published: December 13 , 2024 03:10 AM IST

1 minute Read

എൻ. ബിരേൻ സിങ് (File Photo: IANS)

കൊൽക്കത്ത ∙ മണിപ്പുരിലെ പ്രശ്നപരിഹാരത്തിന് സമയം എടുക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. മണിപ്പുരിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമം നടത്തുന്നുണ്ടെന്നും ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇംഫാൽ താഴ്​വര ഉൾപ്പെടെ 6 പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സൈനികാധികാര നിയമം നടപ്പിലാക്കിയത് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, തൗബാലിൽ നിരോധിത പീപ്പിൾസ് റവല്യൂഷണറി പാർട്ടിയുടെ 3 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രനേഡ് ഉൾപ്പെടെയുള്ളവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഭീഷണിപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

English Summary:
Manipur Unrest: Manipur Chief Minister N. Biren Singh states that resolving the ongoing issues in the state will take time but assures that both the central and state governments are working towards a solution.

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-nbirensingh mo-news-national-states-manipur-governmentofmanipur 63u834pi0a7rnshcaa9bg3jan7


Source link

Related Articles

Back to top button