KERALAM

‘ഭർത്താവിന് ചുമത്തുന്ന പിഴ അല്ല ജീവനാംശം’, തുക നിശ്ചയിക്കുമ്പോൾ എട്ട് ഘടകങ്ങൾ പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യയുടെ വ്യാജ സ്ത്രീധന പീഡന പരാതിയും മാനസിക പീഡനവും സഹിക്കാനാവാതെ ബംഗളൂരുവിൽ ഐ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി സുപ്രീം കോടതി. ജീവനാംശം നിർണയിക്കുന്നതിന് എട്ട് ഘടകങ്ങൾ കോടതി മുന്നോട്ടുവച്ചു.

ഒരു വിവാഹമോചന കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി വി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ജീവനാംശ തുക നിർണയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്. വിധിയിൽ പറഞ്ഞിരിക്കുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കി ഉത്തരവുകൾ പുറപ്പെടുവിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ കോടതികൾക്കും നിർദേശവും നൽകി.

ഭർത്താവിന്റെയും ഭാര്യയുടെയും സാമൂഹിക, സാമ്പത്തിക സ്ഥിതി
ഭാവിയിൽ ഭാര്യയ്ക്കും മക്കൾക്കും ഉണ്ടാവുന്ന അടിസ്ഥാന ആവശ്യങ്ങൾ
ഭാര്യയുടെയും ഭർത്താവിന്റെയും തൊഴിലും യോഗ്യതകളും
വരുമാനമാർഗവും സ്വത്തും
ഭർതൃവീട്ടിൽ താമസിച്ചപ്പോഴുള്ള ഭാര്യയുടെ ജീവിത രീതി
കുടുംബത്തെ സംരക്ഷിക്കാൻ ഭാര്യ ജോലി ഉപേക്ഷിച്ചോ എന്നത്
തൊഴിൽരഹിതയായ ഭാര്യയാണെങ്കിൽ നിയമനടപടികൾക്ക് ചെലവാകുന്ന തുക
ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി, വരുമാനം, ജീവനാംശത്തിനൊപ്പം മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവ എന്തായിരിക്കണം.
സ്ഥിരമായ ജീവനാംശം നിർണയിക്കുന്ന ഘട്ടങ്ങളിൽ മേൽപ്പറഞ്ഞ ഘടകങ്ങൾ മാർഗനിർദേശങ്ങളായി കണക്കാക്കണമെന്ന് കോടതി പറഞ്ഞു. ജീവനാംശം എന്നത് ഭർത്താവിന് ചുമത്തപ്പെടുന്ന പിഴ ആയിരിക്കരുത്, മറിച്ച് ഭാര്യയ്ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നത് ലക്ഷ്യംവച്ചുള്ളതായിരിക്കണമെന്നും കോടതി വ്യക്തമാക്കി.


Source link

Related Articles

Back to top button