മദ്യലഹരിയിൽ കാറിൽ എ.സിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ | മനോരമ ഓൺലൈൻ ന്യൂസ് – Village Officer Found Dead inside Car in Muthur Mangalapatti | | Death | Village Officer | India Tamil nadu News Malayalam | Malayala Manorama Online News
മദ്യലഹരിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ
മനോരമ ലേഖകൻ
Published: December 12 , 2024 08:58 PM IST
1 minute Read
പ്രതീകാത്മക ചിത്രം. (Photo – Shutterstock / shutting)
തിരുപ്പുർ∙ മുത്തൂർ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്ത് കാറിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങിയ വില്ലേജ് ഓഫിസറെ മരിച്ച നിലയിൽ കണ്ടെത്തി. 16 വേലംപാളയം വില്ലേജ് ഓഫിസറായ ജഗന്നാഥൻ (47) ആണ് മരിച്ചത്. ഭാര്യ പാപ്പാത്തിയും മകനും മകളും കുറച്ചു ദിവസം മുൻപ് ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്ന സാഹചര്യത്തിൽ ജഗന്നാഥൻ വീട്ടിൽ തനിച്ചായിരുന്നു താമസം.
കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും എസി പ്രവർത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ഭാര്യയെ ഫോൺ ചെയ്‌ത് വിവരം അറിയിക്കുകയായിരുന്നു. കുടുംബം വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ കണ്ണാടി ഉടച്ചു പരിശോധിച്ചപ്പോഴാണ് ജഗന്നാഥനെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യ ലഹരിയിൽ എസി പ്രവർത്തിപ്പിച്ചു കാറിൽ കിടന്ന് ഉറങ്ങിയതാവാം എന്നാണ് പ്രാഥമിക നിഗമനം.
English Summary:
Village officer death: village officer was found dead inside his car with the AC running in Muthur Mangalapatti, Chinnakangayam Palayam.
5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-common-villageoffice mo-news-world-countries-india-indianews 53nbvg99hidfh4sqgcomhjoehh mo-news-national-states-tamilnadu mo-health-death
Source link