ASTROLOGY

തൃക്കാർത്തിക; ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകം

തൃക്കാർത്തിക; ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകം- Thrikkarthika: Celebrating Light, Knowledge, and Prosperity in Kerala

തൃക്കാർത്തിക; ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകം

ഡോ. പി.ബി. രാജേഷ്

Published: December 12 , 2024 06:55 PM IST

1 minute Read

വൃശ്ചിക മാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് കാർത്തിക

Image Credit: rvimages/ Istock

വൃശ്ചിക മാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് കാർത്തിക പൗർണമി. ദീപാവലിക്ക് തുല്യമായ ആഘോഷമാണ്. പ്രകാശത്തിന്റെ അഥവാ വെളിച്ചത്തിന്റെ ഉത്സവം. ഇത് ആദിപരാശക്തിയുടെയും  മുരുകന്റെയും വിശേഷ ദിവസമാണ് . 

ഈ ദിവസം വീടും പറമ്പും വൃത്തിയാക്കി സന്ധ്യയ്ക്ക്‌ കാർത്തികദീപം കത്തിച്ച്, തൃക്കാർത്തിക കൊണ്ടാടുന്നു.  സകല ദുരിതങ്ങളും കാർത്തിക വിളക്കുകൾ കത്തിച്ചാൽ ഇല്ലാതാകും എന്നാണ് വിശ്വാസം. തൃക്കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകമാണ്.

ഈ ദിവസം നവരാത്രി പോലെ തന്നെ പ്രധാനമായതിനാൽ ദുർഗ്ഗ, ഭദ്രകാളി, മഹാലക്ഷ്മി, ദേവി ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. സുബ്രഹ്മണ്യൻ ശരവണ പൊയ്കയിൽ അവതരിച്ച ദിവസമാണിത്. അതിനാൽ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശിവപാർവതി പൂജയ്ക്കും ഈ ദിവസം പ്രാധാന്യമുണ്ട് . തമിഴ്നാട്ടിലെ തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിലും ഈ ദിവസം വിശേഷമായി മഹാദീപം കൊണ്ടാടുന്നു.

ത്രിപുരരെ വധിച്ച് വന്ന പരമേശിവനെ പാർവതി ദേവി ദീപം കൊളുത്തി സ്വീകരിച്ച ദിവസമാണിത്. അതിനാൽ ദീപോൽസവമായി തൃക്കാർത്തിക ആഘോഷിക്കുന്നു. ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയുടെ സാന്നിധ്യം ഭൂമിയിലുണ്ടാകുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം.

English Summary:
Thrikkarthika is a significant Hindu festival celebrated in Kerala and parts of South India, known for its vibrant display of lights and its association with knowledge, prosperity, and the divine. The festival falls on the full moon day of the Malayalam month of Vrischikam, coinciding with the Krittika nakshatra.

1is1edbh9e7p10cbsmhfmc416r mo-astrology-karthika 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh 7os2b6vp2m6ij0ejr42qn6n2kh-list


Source link

Related Articles

Back to top button