‘ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന മോഹൻലാൽ സർ’; ബറോസ് ഹിന്ദി പതിപ്പിന് ആശംസയുമായി ബോളിവുഡ് താരങ്ങൾ
‘ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന മോഹൻലാൽ സർ’; ബറോസ് ഹിന്ദി പതിപ്പിന് ആശംസയുമായി ബോളിവുഡ് താരങ്ങൾ
മനോരമ ലേഖിക
Published: December 12 , 2024 03:52 PM IST
1 minute Read
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ആശംസകൾ നേർന്നു ബോളിവുഡ് താരങ്ങളും. ജോൺ എബ്രഹാം, സുനിൽ ഷെട്ടി, സഞ്ജയ് ദത്ത് എന്നിവരാണ് ബറോസിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
‘ഞാൻ ആത്മാർത്ഥമായി ബഹുമാനിക്കുന്ന മോഹൻലാൽ സർ, ആശംസകൾ’ എന്ന വരി കൂടി ചേർത്താണ് ജോൺ എബ്രഹാം ബറോസിന്റെ ഹിന്ദി ട്രെയിലർ പങ്കുവച്ചത്.
ലാൽസർ, നിങ്ങൾ ഒരിക്കലും കല കൊണ്ട് വിസ്മയിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടേയില്ലല്ലോ. അല്ലെ? ദൃശ്യപരമായ മാസ്റ്റർപീസായിരിക്കും എന്ന് ഇപ്പോൾ തന്നെ തോന്നുന്നുണ്ട്. ബറോസിന്റെ വിസ്മയലോകത്തേക്കു കൂപ്പുകുത്താൻ അക്ഷമയോടെ കാത്തിരിക്കുന്നു എന്ന ഹൃദ്യമായ കുറിപ്പോടുകൂടിയാണ് സുനിൽ ഷെട്ടി ബറോസിന്റെ ഹിന്ദി ട്രെയിലർ പങ്കുവച്ചത്.
മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ് കുമാർ ‘ബറോസി’ന്‍റെ ഹിന്ദി ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. അപ്പോൾ അക്ഷയ് കുമാർ പറഞ്ഞത് ‘‘നിരവധി 3 ഡി സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് തന്നെ ത്രിഡിയിലാണ്. അത് പ്രശംസനീയമാണ്. കുട്ടികളെ മനസ്സിൽ കണ്ട് നിർമിക്കുന്ന സിനിമകൾ ഇന്ത്യയിൽ വളരെ കുറവാണ്. എന്നാല്‍ ബറോസ് തിയറ്ററുകളിൽ ഒരു മികച്ച അനുഭവം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സിനിമയ്‌ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ബറോസ് ഒരുപാട് കുട്ടികളെ വളരെയധികം സന്തോഷിപ്പിക്കും.’’ എന്നായിരുന്നു.
ബറോസിന്റെ മലയാളം ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിർമാണം. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി ബറോസ് തിയറ്ററിലെത്തും. ബറോസിന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് ഡിസംബർ 27നാണ്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്.
English Summary:
Barroz got wishes from Bollywood
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-barroz mo-entertainment-movie-mohanlal mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 2tfcpsgcvfa2hebmsni3hkelqo
Source link