CINEMA

തൈമൂറിനും ജെബേബിക്കും മോദിയുടെ കത്ത്; കപൂർ കുടുംബത്തോടൊപ്പമുള്ള വിഡിയോയുമായി പ്രധാനമന്ത്രി

തൈമൂറിനും ജെബേബിക്കും മോദിയുടെ കത്ത്; കപൂർ കുടുംബത്തോടൊപ്പമുള്ള വിഡിയോയുമായി പ്രധാനമന്ത്രി

തൈമൂറിനും ജെബേബിക്കും മോദിയുടെ കത്ത്; കപൂർ കുടുംബത്തോടൊപ്പമുള്ള വിഡിയോയുമായി പ്രധാനമന്ത്രി

മനോരമ ലേഖിക

Published: December 12 , 2024 04:55 PM IST

1 minute Read

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം രാജ് കപൂറിന്റെ നൂറാം പിറന്നാൾ ആഘോഷപരിപാടിയുടെ ഭാഗമായി കപൂർ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു. ഡിസംബര്‍ 14നാണ് ആഘോഷങ്ങളുടെ തുടക്കം.

മോദിയെ പരിപാടിക്ക് നേരിട്ട് ക്ഷണിക്കാന്‍ എത്തിയത് രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരീനകപൂര്‍, സെയ്ഫ് അലിഖാന്‍, കരിഷ്മ കപൂര്‍, അന്തരിച്ച ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍, റിതിമ കപൂര്‍ സാഹ്നി എന്നിവരായിരുന്നു.

മൂന്ന് ദിവസം നീളുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിക്കാനായിരുന്നു കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തിയത്. ഏറെനേരം കുടുംബത്തിലെ അംഗങ്ങളോട് മോദി സംസാരിച്ചിരുന്നു. കുടുംബത്തിലെ കുഞ്ഞു കുട്ടികളായ തൈമൂറിനെയും ജഹാൻഗീറിനെയും (കരീന സൈഫ് ദമ്പതികളുടെ കുട്ടികൾ) റാഹയേയും (ആലിയ, രൺബീർ) മോദിയെ നേരിട്ട് കാണാൻ കൊണ്ടുപോയിരുന്നില്ല. കുട്ടികൾക്കായി പ്രത്യേകം കുറിപ്പ് പേപ്പറിൽ എഴുതി നൽകിയാണ് മോദി സ്നേഹം അറിയിച്ചത്.

രാജ് കപൂറിന്റെ 100ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 13 മുതല്‍ 15വരെ ഇന്ത്യയിലെ 40 നഗരങ്ങളില്‍ 135 സ്ക്രീനുകളില്‍ രാജ് കപൂറിന്റെ 10 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

English Summary:
Narenda Modi meetup with Raj Kapoor family

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-aliabhatt mo-entertainment-movie-ranbirkapoor 1bfh1anjkdqv7tk97ia9gh7hf7 mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-politics-leaders-narendramodi


Source link

Related Articles

Back to top button