CINEMA

1000 കോടി അല്ല, അല്ലുവിന് വലുത് സ്വന്തം അമ്മ; ചിത്രം വൈറൽ

1000 കോടി അല്ല, അല്ലുവിന് വലുത് സ്വന്തം അമ്മ; ചിത്രം വൈറൽ | Allu Arjun’s Pushpa in 1000 Crore Club | Allu Celebrates the Moment with His Mother

1000 കോടി അല്ല, അല്ലുവിന് വലുത് സ്വന്തം അമ്മ; ചിത്രം വൈറൽ

മനോരമ ലേഖകൻ

Published: December 12 , 2024 05:18 PM IST

1 minute Read

ഇന്ത്യൻ ബ്ലോക്ബസ്റ്റർ പുഷ്പ 2 ബോക്‌സ് ഓഫിസിൽ 1000 കോടി കടക്കുമ്പോഴും അമ്മയ്‌ക്കൊപ്പം സമയം ചെലവഴിച്ച് പാൻ ഇന്ത്യൻ താരം അല്ലു അർജുൻ. അമ്മ നിർമലയോടൊപ്പമുള്ള ചിത്രം അല്ലു അർജുൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ആരാധകർ ഒന്നടങ്കം പുഷ്പ 2ന്റെ 1000 കോടി നേട്ടം ആഘോഷിക്കുമ്പോൾ അതിന്റെ പോസ്റ്റർ പോലും പങ്കുവയ്ക്കാതെയാണ് അല്ലു അമ്മയ്ക്കൊപ്പമുള്ള സ്നേഹാർദ്രനിമിഷം ആരാധകർക്കായി ഷെയർ ചെയ്തത്.  
മകന്റെ വിജയത്തിൽ അഭിമാനം നിറഞ്ഞ പുഞ്ചിരിയുമായി നിൽക്കുന്ന അമ്മയോടൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന അല്ലു അർജുനെയും ചിത്രത്തിൽ കാണാം. ‘‘എന്തു മനോഹരമായ പ്രഭാതം. വലിയൊരു ദിവസത്തിന്റെ തുടക്കമാണ് അതും മനോഹരമായി,’’എന്ന തലക്കെട്ടോടെയാണ് അല്ലു ചിത്രം പങ്കുവച്ചത്. അല്ലു അർജുന് ആശംസകളുമായി നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ എത്തുന്നത്.

ചിത്രത്തിന്റെ സെൻസേഷനൽ വിജയവും ആയിരം കോടി ക്ലബ്ബിലെത്തിയ നേട്ടവും ആഘോഷിക്കാനായി ന്യൂഡൽഹിയിലേക്ക് പോകുംവഴിയാണ് അല്ലു അമ്മയെ സന്ദര്‍ശിക്കാനെത്തിയത്.

‘‘1000 കോടി എന്ന നമ്പർ ജനങ്ങളുടെ സ്നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്. നമ്പർ താൽക്കാലികമാണ്. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം എന്നെന്നേക്കുമായി നിലനിൽക്കും. ആ സ്നേഹത്തിന് നന്ദി. നമ്പറുകൾ തകർക്കപ്പെടേണ്ടതാണെന്ന്  ഞാൻ  എല്ലായ്പ്പോഴും വിശ്വസിക്കുന്നു. ഈ ഒരു സ്റ്റാറ്റസിൽ എത്തിച്ചേരുന്നതും ഈ അവസ്ഥ ആസ്വദിക്കുന്നതും എല്ലാം സന്തോഷകരമാണ്. ഈ സന്തോഷം ഒരുപക്ഷേ, രണ്ടോ മൂന്നോ മാസങ്ങളെ ഉണ്ടാവുകയുള്ളൂ. ഈ റെക്കോർഡുകൾ ഞാൻ  ആസ്വദിക്കുന്നു. പക്ഷേ, രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അടുത്ത വേനൽക്കാലത്ത് എനിക്കിലും ഈ റെക്കോർഡ് തകർക്കപ്പെടണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അത് ഏത് സിനിമാ ഇൻഡസ്ട്രി ആയാലും കുഴപ്പമില്ല. തെലുങ്കു, തമിഴ്, ഹിന്ദി ഏതും ആയിക്കൊള്ളട്ടെ. പക്ഷേ, റെക്കോർഡുകൾ തകർക്കപ്പെടണം. കാരണം അത് പുരോഗതിയാണ്. നമ്പറുകൾ തകർത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്നത് വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഞാൻ വളർച്ചയെ സ്നേഹിക്കുന്നു,’’ ഡൽഹിയിൽ വച്ചുനടന്ന വിജയാഘോഷച്ചടങ്ങിൽ അല്ലു പറഞ്ഞു.

പുഷ്പ ആദ്യ ഭാഗത്തിലെ അഭിനയത്തിന് അല്ലുവിന് 2023ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. രശ്മിക മന്ദാനയാണ് രണ്ടാം ഭാഗത്തിലും അല്ലുവിനെ നായിക. റിലീസ് ദിവസം വൻതോതിലുള്ള വിമർശനങ്ങൾ നേരിട്ടെങ്കിലും ഇപ്പോൾ ഹിറ്റിൽ നിന്ന് ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.
പുഷ്പ 2: ദ് റൂൾ എന്ന പേരിലെത്തിയ രണ്ടാം ഭാഗം അസാധാരണമായ പ്രകടനത്തോടെ ബോക്സ്ഓഫിസിൽ ആധിപത്യം പുലർത്തുകയാണ്. ലോകമെമ്പാടും റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം പല റെക്കോർഡുകൾ തകർത്തു കഴിഞ്ഞു.

English Summary:
Even amidst Pushpa 2’s monumental 1000 crore success, Allu Arjun prioritizes family, sharing a heartwarming picture with his mother that’s winning hearts online.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-telugumovienews mo-entertainment-movie-alluarjun mo-movie-pushpa-2 mo-entertainment-common-viralnews mo-entertainment-movie-rashmikamandanna f3uk329jlig71d4nk9o6qq7b4-list 3sq1tcbsosv7t8genfivppgn5c


Source link

Related Articles

Back to top button