ചായയും കാപ്പിയും ചൂടോടെ കുടിച്ചിറക്കുന്നത് ആരോഗ്യകരമല്ലേ? – hot drinks | health risks | cancer risk | health
ചായയും കാപ്പിയും നല്ല ചൂടോടെയാണോ കുടിക്കുന്നത്? പ്രശ്നമാകുമെന്ന് ആരോഗ്യവിദഗ്ധർ
ആരോഗ്യം ഡെസ്ക്
Published: December 12 , 2024 04:38 PM IST
1 minute Read
Representative Image created using AI Image Generator
മഴയും തണുപ്പുമൊക്കെ ഉള്ളപ്പോള്‍ നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത് ഒരു രസമൊക്കെ തന്നെയാണ്. പക്ഷേ, ഇത്തരം ശീലങ്ങള്‍ അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്‍ബുദം വരെ ഉണ്ടാക്കാമെന്ന് വിദഗ്‌ധര്‍ പറയുന്നു.
ചൂട് പാനീയങ്ങള്‍ മൂലമുണ്ടാകുന്ന ഉയര്‍ന്ന താപനില നമ്മുടെ കോശങ്ങള്‍ വിഭജിക്കുന്നതിന്റെയും സ്വയം പുനര്‍നിര്‍മ്മിക്കുന്നതിന്റെയും രീതിയെ ബാധിക്കാമെന്നും ഇത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാമെന്നും ബോറിവെല്ലി എച്ച്‌സിജി കാന്‍സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജന്‍ ഡോ. ശില്‍പി അഗര്‍വാള്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അന്നനാളിയില്‍ നീര്‍ക്കെട്ടിനും കോശങ്ങളുടെ വ്യതിയാനങ്ങള്‍ക്കും ചൂട് പാനീയങ്ങള്‍ കാരണമാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
65 ഡിഗ്രി സെല്‍ഷ്യസിലോ 149 ഡിഗ്രി ഫാരന്‍ഹീറ്റിലോ കൂടുതല്‍ താപനിലയുള്ള പാനീയങ്ങളാണ് അപകട സാധ്യതയുണ്ടാക്കുന്നതെന്ന് കരുതപ്പെടുന്നു. പാനീയങ്ങളുടെ ചൂട് മിതമായ തോതിലാക്കുന്നത് ഇത്തരം അപകട സാധ്യതകള്‍ കുറയ്‌ക്കുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചൂട് പാനീയങ്ങള്‍ക്ക് പുറമേ പുകവലി, മദ്യപാനം, മോശം ദന്തശുചിത്വം എന്നിവയും വായിലെയും അന്നനാളിയിലെയും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു.
English Summary:
Hot Coffee & Cancer Risk: What You NEED to Know Before Your Next Sip.The Temperature That Could Be Harming Your Health
mo-food-tea mo-health-healthnews 4lt8ojij266p952cjjjuks187u-list 5e4mhg0lo0nls53o1g9gfbdes0 mo-food-coffee 6r3v1hh4m5d4ltl5uscjgotpn9-list mo-health-cancer mo-health-smoking
Source link