കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് വിജയ് അടക്കമുള്ള അതിഥികൾ; ചിത്രം വൈറൽ
കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് വിജയ് അടക്കമുള്ള അതിഥികൾ; ചിത്രം വൈറൽ | Keerthy Suresh Wedding | Keerthy Suresh Lover | Keerthy Suresh Anirudh | Keerthy Suresh Antony Thattil | Keerthy Suresh Antony Thattil Wedding | Keerthy Suresh Antony Thattil Love Life
കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് വിജയ് അടക്കമുള്ള അതിഥികൾ; ചിത്രം വൈറൽ
മനോരമ ലേഖകൻ
Published: December 12 , 2024 02:20 PM IST
Updated: December 12, 2024 03:41 PM IST
1 minute Read
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം
കീർത്തി സുരേഷിന്റെ വിവാഹത്തിന് സൂപ്പർതാരം വിജയ് ഉൾപ്പടെയുള്ളവർ അതിഥികളായി എത്തുമെന്ന് റിപ്പോർട്ട്. പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് വിവാഹത്തിന് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന വിജയ്‍യുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെൻഡൂർ സെക്യൂരിറ്റി മേധാവി നയീം മൂസയെയും വിജയ്‌യ്ക്കൊപ്പം കാണാം.
ഗോവയില്‍ വച്ചാണ് വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. രണ്ട് ചടങ്ങുകളിലായാകും വിവാഹം. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.
എൻജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.
തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.
English Summary:
A report suggests that superstar Vijay, among others, will be attending Keerthy Suresh’s wedding as a guest.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-keerthisuresh mo-entertainment-common-kollywoodnews mo-entertainment-movie-vijay mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list o4j68oi3updqolsr0bsvs0fnh
Source link