ഡിസംബര്‍ 16ന് ധനു 1, ഈ മാസം ചില നക്ഷത്രക്കാര്‍ക്ക് ഫലം ഇങ്ങനെ
ധനുമാസം 1 ഡിസംബര്‍ 16നാണ്. ജ്യോതിഷപ്രകാരം പല മാറ്റങ്ങളും പുതിയ മലയാള മാസത്തിലുണ്ടാകുന്നു. ചില നാളുകാര്‍ക്ക് നല്ലതും ചിലര്‍ക്ക് മോശവും ചിലര്‍ക്ക് സമ്മിശ്രഫലങ്ങളും ലഭിയ്ക്കും. പല ഗ്രഹമാറ്റങ്ങളും നടക്കുന്ന സമയമാണ് ഇത്. രാശിമാറ്റങ്ങള്‍ നടക്കുന്നതു കൊണ്ടുതന്നെ പല മാറ്റങ്ങളുമുണ്ടാകുന്നു. ധനുമാസം നിങ്ങള്‍ക്ക് എന്ത് ഫലം ജ്യോതിഷം പറയുന്നുവെന്നറിയാം. 27 നാളുകാരുടേയും സമ്പൂര്‍ണഫലം അറിയാം.അശ്വതി, ഭരണി, കാര്‍ത്തികഅശ്വതിക്കാര്‍ക്ക് ഭൂമി അധീനതയില്‍ വന്നു ചേരും. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് നല്ല കാലമാണ്. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. വിലപ്പെട്ടവ നഷ്ടപ്പെടാന്‍ സാധ്യത. സുരക്ഷ ഇതിനാല്‍ ശ്രദ്ധിയ്ക്കുക. കലാരംഗത്തുള്ളവര്‍ക്ക് നല്ല കാലം. സന്താനങ്ങളുടെ ഉപരിപഠനത്തിന് പണം ചെലവാകും.ഭരണിക്കാര്‍ക്ക് മനസമാധാനം ഫലം. ആരോഗ്യം തൃപ്തികരം കുടുംബജീവിതത്തില്‍ സമാധാനം. ശത്രുതയുള്ള ബന്ധുജനങ്ങളുമായി രമ്യതയിലാകും. നിയമവിരുദ്ധ നടപടികളില്‍ നിന്നും പിന്മാറും. സ്വതസിദ്ധമായ കഴിവുകൊണ്ട് കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. വസ്തുതര്‍ക്കങ്ങളില്‍ ശാശ്വതപരിഹാരമുണ്ടാകും.കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് സുഖഭോഗങ്ങള്‍ക്കായി അനാവശ്യമായി പണം ചെലവാക്കും. ഏത് കാര്യവും നൈപുണ്യത്തോടെ ചിലവാക്കും. മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ കാര്യങ്ങള്‍ നടന്നുകിട്ടും. മററുള്ളവരുടെ ചെലവില്‍ സുഖസൗകര്യങ്ങള്‍ ലഭ്യമാകും. ബിസിനസ് രംഗത്ത് വിപുലീകരണം സാധ്യമാകും. പല വഴികളിലൂടെ ഈ നാളുകാര്‍ക്ക് സാമ്പത്തികനേട്ടം ലഭ്യമാകും. മൂത്രാശയ, കരള്‍ രോഗങ്ങള്‍ ഉണ്ടാകാം.രോഹിണി, മകയിരം, തിരുവാതിരരോഹിണി നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ ലാഭം ലഭിയ്ക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടിപ്പിയ്ക്കും. യുവാക്കള്‍ക്ക് പുതിയ ജോലി ലഭിയ്ക്കും. കോടതിവ്യവഹാരങ്ങളില്‍ അന്തിമ ഫലം. സ്വന്തമായി പുതിയ സംരംഭം തുടങ്ങും. വ്യക്തമായ ധാരണയോടും ലക്ഷ്യത്തോടും കൂടി പ്രവര്‍ത്തിക്കും. വാത, നീര്‍ദോഷങ്ങള്‍ അലട്ടാം. ബന്ധുക്കള്‍ക്കൊപ്പം ഉല്ലാസയാത്രകള്‍ക്ക് സാധ്യതയുണ്ട്.മകയിരം നാളുകാര്‍ക്ക് സാമ്പത്തികമായി നേട്ടം വന്നു ചേരും. എന്നാലും ചെലവും വര്‍ദ്ധിയ്ക്കും. പുതിയ വീടിനായി ശ്രമം തുടങ്ങും. സന്താനഭാഗ്യം ഇല്ലാത്തവര്‍ക്ക് അത് ലഭിയ്ക്കും. കൈവിട്ടു പോകുമെന്ന് കരുതിയ വസ്തുക്കള്‍ തിരികെ കിട്ടും. ബിസിനസില്‍ നഷ്ടമുണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിയ്ക്കും. ശിരോനാഡീരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.തിരുവാതിരക്കാര്‍ക്ക് മനസുഖം കുറയും. യാത്രകള്‍ ക്ലേശമുണ്ടാകും. കര്‍മരംഗത്ത് അപവാദത്തിന് സാധ്യതയുണ്ട്. വളര്‍ത്ത് മൃഗങ്ങള്‍ക്ക് നാശം സംഭവിയ്ക്കാം. തൊഴില്‍ രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിയ്ക്കാന്‍ പറ്റും. ആത്മസംതൃപ്തിയുണ്ടാകും. മേലധികാരികള്‍ ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കും. സമാന ചിന്താഗതിക്കാരുമായി സംസര്‍ഗം ഉണ്ടാകും. .അനാവശ്യ ആധികള്‍ മനസിനെ അലട്ടും.പുണര്‍തം, പൂരം, ആയില്യംപുണര്‍തം നാളുകാര്‍ക്ക് ജോലിയില്‍ സ്ഥിരതയുണ്ടാകും. അന്യദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിയ്ക്കും. അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടും. ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരമായിത്തീരും. സ്വതസിദ്ധമായ കഴിവുകള്‍ ആവശ്യമായ സമയത്ത് പ്രകടിപ്പിയ്ക്കാ്ന്‍ സാധിയ്ക്കില്ല. അധ്യാപകര്‍ക്കും വക്കീലന്മാര്‍ക്കും അനുകൂല സമയമാണ്.പൂരം നാളുകാര്‍ക്ക് ആത്മീയ കാര്യങ്ങള്‍ക്ക് സമയം വിനിയോഗിക്കാന്‍ സാധിയ്ക്കും. ജോലിസ്ഥലത്ത് ശത്രുക്കള്‍ ബുദ്ധിമുട്ടുണ്ടാക്കും. ആശുപത്രിവാസത്തിന് ഫലം കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാം. അര്‍ഹമായ കാര്യങ്ങള്‍ അനുഭവത്തില്‍ വരും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ലഭിയ്ക്കും. സാമ്പത്തികം മോശമാകില്ല. ഊഹക്കച്ചവടത്തില്‍ ലാഭം.ആയില്യം നാളുകാര്‍ക്ക് പുതിയ വീടിനുള്ള ഭാഗ്യം കാണുന്നു. മാതാപിതാക്കള്‍ക്ക് സുഖം നല്‍കാന്‍ ശ്രമിയ്ക്കും. വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായേക്കാം. കലാകായിക രംഗത്തുള്ളവര്‍ക്ക് മികച്ച ഫലം ലഭിയ്ക്കും. കക്ഷിരാഷ്ട്രീയത്തില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിയ്ക്കും. ഏറ്റെടുക്കുന്ന ദൗത്യം ചെയ്തുതീര്‍ക്കും. സന്താനങ്ങള്‍ക്കായി പണം ചെലവാക്കേണ്ടി വന്നേക്കാം.മകം, പൂരം, ഉത്രംമകം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അസാധ്യം എന്ന് തോന്നാവുന്ന കാര്യങ്ങള്‍ സാധ്യമാകും. പുണ്യപ്രവൃത്തികളില്‍ സഹകരിയ്ക്കും. അനാവശ്യ ആധിയും ദുസംശയവും മനസിനെ അലട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഉദരസംബന്ധമായ രോഗങ്ങള്‍ അലട്ടും. കാര്യങ്ങള്‍ ഭംഗിയായി നടക്കും. വാഹനം മാറി പുതിയത് വാങ്ങും. അപേക്ഷകള്‍ക്ക് അംഗീകാരം ലഭിയ്ക്കും. വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. അമിതച്ചെലവിനും സാധ്യത. ഉദരരോഗങ്ങള്‍ അലട്ടിയേക്കും.പൂരം നാളുകാര്‍ക്ക് സാമ്പത്തികം മെച്ചപ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ ഭാഗ്യം തുണയാകും. ഔദ്യോഗിക കാര്യങ്ങള്‍ക്കായി യാത്ര വേണ്ടി വന്നേക്കാം. കുടുംബസുഖം ലഭിയ്ക്കം. കടബാധ്യതകള്‍ക്ക് പരിഹാരമുണ്ടാകും. പ്രയത്‌നത്തിന് അനുസരിച്ച് പ്രതിഫലം ലഭിയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിചാരിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് അവസരം ലഭിയ്ക്കും. വിദേശത്ത് സ്ഥിരതാമസത്തിന് ശ്രമിയ്ക്കുന്നവര്‍ക്ക് ഇത് സാധ്യമാകും.ഉത്രം നാളുകാര്‍ക്ക് വീടുകെട്ടി താമസിയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. മനസമാധാനം കുറയും. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും. പരീക്ഷകളില്‍ വിജയിക്കും. സന്ധിസംഭാഷണങ്ങളില്‍ തൃപ്തിയുണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും. സന്താനങ്ങളിലൂടെ ഉയര്‍ച്ചയുണ്ടാകും. പുണ്യസ്ഥല ദര്‍ശനമുണ്ടാകും. തൊഴില്‍ തേടുന്നവര്‍ക്ക് താല്‍ക്കാലിക ലാഭമുണ്ടാകും. പ്രണയം വിവാഹത്തില്‍ കലാശിക്കും.അത്തം, ചിത്തിര, ചോതിഅത്തം നാളുകാര്‍ക്ക് പുതിയ തൊഴിലിനായി പരിശ്രമിയ്ക്കാന്‍ നല്ല സമയം. ദൂരദേശങ്ങളില്‍ ജോലിക്ക് ശ്രമിയ്ക്കുന്നവര്‍ക്ക് അവസരം ലഭിയ്ക്കും. ഉറ്റബന്ധുവിനെ സാമ്പത്തിമായി സഹായിക്കും. പിതൃപുത്ര ബന്ധത്തില്‍ ഭിന്നതയുണ്ടാകും. വിരസത അനുഭവപ്പെടുമെങ്കിലും സുഹൃത്തുക്കളാല്‍ മാറ്റമുണ്ടാകും. ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ സാധ്യതയുള്ളതിനാല്‍ വ്യായാമ-ഭക്ഷണ കാര്യത്തില്‍ശ്രദ്ധ വേണം.ചിത്തിരക്കാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും. അന്യരാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിയ്ക്കും. ഒപ്പം സാമ്പത്തിക നില മെച്ചപ്പെടും. സ്വന്തക്കാരില്‍ നിന്നും എതിര്‍പ്പുകളുണ്ടാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ആശ്വാസവും സന്തോഷവും ലഭിയ്ക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. അംഗീകാരമുണ്ടാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹമുണ്ടാകും.ചോതി നക്ഷത്രക്കാര്‍ക്ക് കലഹത്തിന് സാധ്യതയുണ്ട്. ധനനഷ്ടമുണ്ടാകും. ജീവിതപങ്കാളിയില്‍ നിന്ന് അകന്നു കഴിയേണ്ടി വന്നേക്കാം. ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഭാവിയിലേക്ക് ഉപകാരപ്രദമായ കാര്യങ്ങളുണ്ടാകും. പൗരാണികവും ആധുനികവുമായ കാര്യങ്ങള്‍ സമന്വയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകും. മാസത്തിന്റെ ആദ്യപകുതിയേക്കാള്‍ രണ്ടാംപകുതി നല്ലതാകും.വിശാഖം, അനിഴം, തൃക്കേട്ടവിശാഖം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ ഉത്തരവാദിത്വം വര്‍ദ്ധിയ്്ക്കും. വിലപ്പെട്ട രേഖകള്‍ കയ്യില്‍ വന്നു ചേരും. യന്ത്രസാമഗ്രികള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് നല്ല ലാഭമുണ്ടാകും. മനസ് വിഷമിയ്ക്കുന്ന ചില ചിന്തകളുണ്ടാകും. പൂര്‍വികസ്വത്ത് ലഭിയ്ക്കം. ഭൂമിയില്‍ നിന്ന് ആദായം കുറയും. രോഗമുള്ളവര്‍ക്ക് രോഗം വര്‍ദ്ധിയ്ക്കും. ആശുപത്രി വാസത്തിനും സാധ്യതയുണ്ട്. സന്താനങ്ങളുമായുള്ള അഭിപ്രായവ്യത്യാസം തുടരും.അനിഴം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ബിസിനസ് താല്‍ക്കാലികമായി നിറുത്തി വയ്‌ക്കേണ്ടി വരും. പൂര്‍വികസ്വത്ത് ലഭിയ്ക്കും. സുഹൃത്തുക്കളും സഹോദരങ്ങളും ഉദാരമായി പെരുമാറും. ഊഹക്കച്ചവടത്തിലും ഷെയര്‍ മാര്‍ക്കറ്റിലും ലാഭമുണ്ടാകും. സന്താനങ്ങളുടെ പേരില്‍ ആത്മാഭിമാനമുണ്ടാകും. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്നും മുക്തി നേടും. പുതിയ വീട് ലഭിയ്ക്കും.തൃക്കേട്ടക്കാര്‍ക്ക് നിയമന ഉത്തരവ് ലഭിയ്ക്കും. സന്തോഷകരമായ കുടുംബജീവിതത്തില്‍ പ്രയാസമുണ്ടാകും. ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി തരും. ആര്‍ഭാഗങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. മാതാവിന്റെ സ്‌നേഹം നഷ്ടപ്പെടും എന്ന തോന്നലുണ്ടാകും. മാതൃകുടുംബത്തില്‍ പെട്ടവര്‍ ശത്രുക്കളാകും. വിഷം ഉള്ളില്‍ ചെല്ലാന്‍ സാധ്യതയുണ്ട്. ജോലി രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടാകാം.മൂലം, പൂരാടം,ഉത്രാടംമൂലം നക്ഷത്രക്കാര്‍ക്ക് സൗഹൃദങ്ങൡ ഉലച്ചിലുണ്ടാകും. അന്യരുടെ പണം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ലാഭമുണ്ടാകും. പിതൃസ്വത്തം വീതം വച്ചുകിട്ടും. ഓണ്‍ലൈന്‍ ബിസിനസില്‍ ലാഭമുണ്ടാകും. ചുമതലകള്‍ ഭംഗിയായി പൂര്‍ത്തിയാക്കും. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അതിജീവിയ്ക്കും. ശത്രുക്കള്‍ മിത്രങ്ങളാകും. അവസരങ്ങള്‍ അനുഭവഭേദ്യമാക്കാന്‍ സാധിയ്ക്കും. വ്യവസായമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അപകടത്തിന് സാധ്യതയുണ്ട്.പൂരാടം നാളുകാര്‍ക്ക് ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം ലഭിയ്ക്കും. കൃഷിയിടത്തില്‍ നിന്നും ലാഭം കിട്ടും. പൂര്‍വികസ്വത്ത് ലഭിയ്ക്കും. ബന്ധുക്കളില്‍ നിന്നും നല്ല അനുഭവമാകില്ല. പ്രധാന കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും. അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം സ്വീകാര്യമാകും. ചെറുകിട സംരംഭകര്‍ക്ക് തടസമുണ്ടാകും.ഉത്രാടം നാളുകാര്‍ക്ക് സുഖഭോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇടയ്ക്കിടെ മനസമാധാനം നഷ്ടപ്പെട്ടുവെന്ന് വരാം. സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും. കടബാധ്യതകള്‍ കലഹത്തിന് വഴിയൊരുക്കും. പലതരം ചിന്തകള്‍ കൊണ്ട് മനസ് വ്യാകുലമാകും. ഗവേഷകര്‍ക്കും ശാസ്ത്ര്ര്രജ്ഞര്‍ക്കും ഉയര്‍ച്ചയുണ്ടാകും. രോഗികള്‍ക്ക് ചികിത്സ ഫലിക്കും. ക്ഷമ ആര്‍ജിയ്ക്കും.തിരുവോണം, അവിട്ടം, ചതയംതിരുവോണം നാളുകാര്‍ക്ക് മേലധികാരികളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പരസ്യ രംഗത്ത് നേട്ടമുണ്ടാകും. ഷെയര്‍ മാര്‍ക്കറ്റില്‍ നഷ്ടമുണ്ടാകും. സുഹൃത്തുക്കളില്‍ നിന്നുള്ള സഹായം കുറയും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കും. സുപ്രധാന കാര്യങ്ങളില്‍ അവസരോചിത തീരുമാനമുണ്ടാകും.അവിട്ടം നാളുകാര്‍ക്ക് ബിപി, പ്രമേഹ രോഗങ്ങളെങ്കില്‍ ശ്രദ്ധ വേണം. സന്താനങ്ങള്‍ക്ക് രോഗസാധ്യതയുണ്ട്. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിയ്ക്കും. എല്ലാ രംഗങ്ങളിലും കാലതാമസമുണ്ടാകും. സ്ത്രീ ജനങ്ങളാല്‍ അപമാനമുണ്ടാകും. ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിയ്ക്കും. സന്താനങ്ങളുടെ കാര്യത്തിലും ശുഭാപ്തി വിശ്വാസമുണ്ടാകും. അന്യദേശത്തുള്ളവര്‍ തിരിച്ചെത്തും.ചതയം നാളുകാര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. വീടുപണി മന്ദഗതിയില്‍ ആകും ചെയ്യാത്ത തെറ്റുകള്‍ക്ക് പഴി കേള്‍ക്കേണ്ടി വരും. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത. ആശുപത്രിവാസത്തിനും സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം ഉണ്ടാകും തടസങ്ങള്‍ അതിജീവിച്ച് കാര്യവിജയം നേടും.പൂരോരുട്ടാതി, ഉത്രട്ടാതി, രേവതിപൂരോരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് തൊഴില്‍ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം. കര്‍മരംഗത്ത് ശുഭസൂചനകള്‍ ലഭിയ്ക്കും. സ്ത്രീകള്‍ മുഖേന അപമാനിതരാകാന്‍ സാധ്യതയുണ്ട്. അയല്‍ക്കാരുമായി വാക്കുതര്‍ക്കത്തിന് സാധ്യതകളുണ്ട്. സുഹൃത്തുക്കളില്‍ നിന്നും വേണ്ടരീതിയില്‍ സഹായം ലഭിച്ചേക്കില്ല. വ്യവസ്ഥകള്‍ പാലിയ്ക്കാന്‍ നിര്‍ബന്ധിതരാകും. അവസരത്തിനൊത്ത് പെരുമാറാന്‍ ശ്രദ്ധിയ്ക്കുക. കടബാധ്യതകള്‍ വര്‍ദ്ധിയ്ക്കും. ആരോഗ്യത്തില്‍ ശ്രദ്ധ വേണം.ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് വീട് നിര്‍മാണത്തില്‍ പുരോഗതി. പുതിയ പ്രവര്‍ത്തനമേഖലയില്‍ ചുവടുറപ്പിയ്ക്കും. ആഗ്രഹസാഫല്യമുണ്ടാകും. ഉത്സാഹവും ഊര്‍ജവുമുണ്ടാകും. സേവനത്തിന് അംഗീകാരം ലഭിയ്ക്കും. കൂട്ടുകച്ചവടത്തില്‍ നഷ്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും നല്ല സമയം.രേവതി നക്ഷത്രക്കാര്‍ക്ക് തൊഴില്‍ ലാഭത്തിന് പറ്റിയ മാസമാണ് ഇത്. ബാങ്കിംഗ്, ഇന്‍ഷുറന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് നല്ല സമയം. പുതിയ വാഹനം, ഭൂമി ലഭിയ്ക്കും. വാക്കും പ്രവൃത്തിയും പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം നല്‍കും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നം അവസാനിയ്ക്കും.
Source link