ബാലാവകാശ കമ്മിഷൻ വിലക്കിയിട്ടും വാട്ട്സ്ആപ്പ് പഠനം തുടരുന്നു

പത്തനംതിട്ട: സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനക്കുറിപ്പുകളും മറ്റു പഠനകാര്യങ്ങളും വാട്ട്സ്ആപ്പ് പോലെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കിയ ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പായില്ല. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് നിർദ്ദേശം വിദ്യാലയങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ പറയുന്നത്. പത്തനംതിട്ടയിലെ ചില രക്ഷിതാക്കളുടെ പരാതിയിൽ സെപ്തംബറിലാണ് കമ്മിഷൻ ഉത്തരവിട്ടത്.
ഈ രീതി അദ്ധ്യാപകരുടെ ജോലിഭാരം കുറയ്ക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അമിതഭാരവും പ്രിന്റ് എടുക്കുന്നതിലൂടെ കുടുംബങ്ങൾക്ക് സാമ്പത്തിക ഭാരവുമാണ് വരുത്തുന്നത്. കൊവിഡിനെ തുടർന്നാണ് ഓൺലൈൻ പഠനത്തെ പ്രോത്സാഹിപ്പിച്ചത്. മൂന്നുവർഷത്തിലേറെയായി നേരിട്ട് ക്ലാസ് നടക്കുകയാണെങ്കിലും വാട്ട്സ്ആപ്പിലൂടെയാണ് നോട്ടുകൾ ഇപ്പോഴും ലഭിക്കുന്നത്.

സംശയനിവാരണം

നടക്കുന്നില്ല

കുട്ടികൾക്ക് പഠന കാര്യങ്ങൾ ഓർക്കാനും ശരിയായി മനസിലാക്കാനും ഓൺലൈൻ പഠനം ഗുണകരമല്ലെന്ന് കമ്മിഷൻ വിലയിരുത്തിയിരുന്നു. സംശയനിവാരണം നടക്കുന്നില്ല.

ഒൺലൈനിൽ നൽകുന്നത് കുട്ടികൾക്ക് അമിത മാനസിക സമ്മർദ്ദവുമുണ്ടാക്കുന്നു.

നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാകുന്നു.

മൊബൈൽ ഫോൺ അടിമത്തം സന്തോഷകരമായ കുടുംബാന്തരീക്ഷം ഇല്ലാതാക്കുന്നു.

കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർ സ്കൂളുകളിൽ നിരീക്ഷണം നട‌ത്തണം.


Source link
Exit mobile version