KERALAM

കയർ തൊഴിലാളികൾക്ക് ക്രിസ്തുമസ് ബോണസ്

തിരുവനന്തപുരം:കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.90 ശതമാനം. ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീനിന്റെ അദ്ധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. ക്രിസ്തുമസ് ബോണസ് അഡ്വാൻസിൽ 20 ശതമാനം ബോണസും 9.90 ശതമാനം ഇൻസെന്റീവുമായാണ് നൽകുക. അഡ്വാൻസ് ബോണസ് തുക 20നകം വിതരണം ചെയ്യും. യോഗത്തിൽ അഡിഷണൽ ലേബർ കമ്മിഷണർ കെ.ശ്രീലാൽ,ഡെപ്യൂട്ടി ലേബർ കമ്മിഷണർ സതീഷ് കുമാർ കെ.എൽ,ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ ദീപു ഫിലിപ്പ്,സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Source link

Related Articles

Back to top button