ആശ്രിത നിയമം: മരിച്ചയാളുടെ വരുമാനം നോക്കരുത്

തിരുവനന്തപുരം: മരിച്ച ജീവനക്കാരന്റെ ശമ്പളവും ആനുകൂല്യങ്ങളും ആശ്രിത നിയമനത്തിന് കണക്കാക്കേണ്ടതില്ലെന്ന് റവന്യുവകുപ്പിന്റെ സർക്കുലർ. ജീവനക്കാരൻ മരിച്ച് ഒരുവർഷത്തിനകമുള്ള വരുമാന സർട്ടിഫിക്കറ്റാണ് അപേക്ഷിക്കുന്നയാൾ സമർപ്പിക്കേണ്ടത്.

ജീവനക്കാരൻ മരിച്ച് ഒരു വ‍ർഷം കഴിഞ്ഞശേഷം അപേക്ഷകൻ വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റുകൾ പരിഗണിക്കാമോ എന്നത് സംബന്ധിച്ച് ലാൻഡ് റവന്യു കമ്മിഷണർ വ്യക്തത തേടിയിരുന്നു. ഇതേ തുടർന്നാണ് സർക്കുലർ ഇറക്കിയത്. ജീവനക്കാരൻ മരിക്കുമ്പോൾ കുടുംബത്തിനുണ്ടാകന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമേകാനാണ് ആശ്രിത നിയമനം നൽകുന്നതെന്നും സർക്കുലർ വ്യക്തമാക്കി.


Source link
Exit mobile version