സ്വകാര്യ ബഹിരാകാശ കമ്പനികളുടെ നിയന്ത്രണം: പുതിയ നിയമത്തിനായി കേന്ദ്രസർക്കാർ

സ്വകാര്യ ബഹിരാകാശ കമ്പനികളുടെ നിയന്ത്രണം: പുതിയ നിയമത്തിനായി കേന്ദ്രസർക്കാർ| മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | space research | space activities bill | private space companies | ISRO |Indian Space Research Organisation | space startups | satellite regulation | space law | Jitendra Singh – Regulation of Private Space Companies: Central Government to introduce new law | India News, Malayalam News | Manorama Online | Manorama News

സ്വകാര്യ ബഹിരാകാശ കമ്പനികളുടെ നിയന്ത്രണം: പുതിയ നിയമത്തിനായി കേന്ദ്രസർക്കാർ

മനോരമ ലേഖകൻ

Published: December 12 , 2024 02:53 AM IST

1 minute Read

സ്പേസ് ആക്ടിവിറ്റി ബിൽ ഉടൻ അവതരിപ്പിക്കും

ന്യൂഡൽഹി ∙ ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രത്യേക നിയമ നിർമാണത്തിനൊരുങ്ങുന്നു. സ്പേസ് ആക്ടിവിറ്റി ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സ്വകാര്യ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണം തുടങ്ങിയവ ബിൽ പരിധിയിൽ വരും. 

2014 ൽ ഒന്ന് എന്ന നിലയിൽനിന്ന് 2024 ൽ 266 എണ്ണമായി രാജ്യത്തെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഉയർന്നു. സർക്കാരിതര സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി ഇൻ-സ്പേസ് ഏജൻസി ബഹിരാകാശ പ്രവർത്തനം ആരംഭിച്ചു– മന്ത്രി പറഞ്ഞു.

English Summary:
Regulation of Private Space Companies: Central Government to introduce new law

7voga7ipapgs7k1k7k975sls3t mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space mo-politics-leaders-drjitendrasingh


Source link
Exit mobile version