ഡൽഹി തിരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി ഇന്ത്യാസഖ്യത്തിൽ മത്സരിക്കില്ല

ഡൽഹി തിരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി ഇന്ത്യാസഖ്യത്തിൽ മത്സരിക്കില്ല | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Arvind Kejriwal | Aam Aadmi Party | AAP | Delhi Election | AAP | Aam Aadmi Party | Arvind Kejriwal | India Alliance | Congress | Seat Sharing | Delhi Assembly Elections | NCP | Sharad Pawar | Nyay Chaupal – Delhi Election: AAP will not contest as part of India alliance | India News, Malayalam News | Manorama Online | Manorama News

ഡൽഹി തിരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി ഇന്ത്യാസഖ്യത്തിൽ മത്സരിക്കില്ല

മനോരമ ലേഖകൻ

Published: December 12 , 2024 02:57 AM IST

1 minute Read

Arvind Kejriwal Chief Minister of Delhi Arvind Kejriwal is an Indian politician, former bureaucrat and activist who is the 7th and current Chief Minister of Delhi since February 2015. Photo by : J Suresh

ന്യൂഡൽഹി ∙ അടുത്ത വർഷത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആവർത്തിച്ചു. സീറ്റ് വിഭജനത്തിൽ ഇന്ത്യാസഖ്യം ചർച്ചകൾ നടത്തുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണു കേജ്‌രിവാൾ നിലപാടു വ്യക്തമാക്കിയത്.

‘കോൺഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനും സാധ്യതയില്ല. ഡൽഹിയിൽ എഎപി ഒറ്റയ്ക്കു മത്സരിക്കും’– അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും കോൺഗ്രസ് 70 ൽ 15 സീറ്റിലും ഇന്ത്യാസഖ്യത്തിലെ മറ്റു പാർട്ടികൾ 2 സീറ്റിലും എഎപി ബാക്കി സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം.

അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും കോൺഗ്രസ് പ്രഖ്യാപിച്ച ‘ന്യായ് ചുപൽ’ പ്രചാരണ പരിപാടി മാറ്റിവച്ചതും ഡൽഹിയിൽ ഇന്ത്യാസഖ്യമാകും മത്സരിക്കുകയെന്ന അഭ്യൂഹം ബലപ്പെടുത്തി.

English Summary:
Delhi Election: AAP will not contest as part of India alliance

mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-arvindkejriwal 4rketdsu52mn40f3mdmhbc7j02 mo-politics-parties-aap


Source link
Exit mobile version