കീർത്തി സുരേഷിന്റെ വിവാഹ മാമാങ്കത്തിനു തുടക്കം; ആദ്യ ചിത്രം പുറത്ത് | Keerthy Suresh Antony Thattil
കീർത്തി സുരേഷിന്റെ വിവാഹ മാമാങ്കത്തിനു തുടക്കം; ആദ്യ ചിത്രം പുറത്ത്
മനോരമ ലേഖകൻ
Published: December 11 , 2024 03:59 PM IST
1 minute Read
കീർത്തി സുരേഷും ആന്റണി തട്ടിലും
വിവാഹാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കീർത്തി സുരേഷ്. മേക്കപ്പിനു തയാറെടുക്കുന്ന ചിത്രമാണ് കീർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. മേക്കപ്പ് ഗൗണിന്റെ പുറകില് ‘കിറ്റി’ എന്ന കീർത്തിയുടെ ഓമനപ്പേര് കുറിച്ചിട്ടുണ്ട്. വിവാഹത്തിന് തലേദിവസങ്ങളിൽ നടക്കാറുള്ള ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾ ഏതിലെങ്കിലും കീർത്തി തയാറെടുക്കുന്നതാകാം ഈ ചിത്രം.
ഡിസംബര്‍ 12ന് ഗോവയില്‍ വച്ചാണ് വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. രണ്ട് ചടങ്ങുകളിലായാകും വിവാഹം. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.
എൻജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.
തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.
English Summary:
Keerthy Suresh kicks off wedding celebrations.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-keerthisuresh mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews 19mqoohp89jhmq3c1c4ratpo5m mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list
Source link