‘ലക്കി ഭാസ്കർ’ പ്രചോദനം; പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ

‘ലക്കി ഭാസ്കർ’ പ്രചോദനം; പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ ​| Lucky Bhaskar Movie

‘ലക്കി ഭാസ്കർ’ പ്രചോദനം; പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ

മനോരമ ലേഖകൻ

Published: December 11 , 2024 11:52 AM IST

1 minute Read

പോസ്റ്റർ

ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ എന്ന സിനിമ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയത്. ബാഗെടുത്ത് ഹോസ്റ്റൽ മതി ചാടിക്കടന്ന് ഓടുന്ന വിദ്യാർഥികളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

‘ലക്കി ഭാസ്കർ’ സിനിമയിലെ ദുൽഖറിന്റെ കഥാപാത്രം ഏറെ സ്വാധീനിച്ചെന്നും ആ കഥാപാത്രത്തെ പോലെ നിറയെ സമ്പാദിച്ച്, കാറും വീടുമൊക്കെ വാങ്ങാൻ കഴിയുന്ന അവസ്ഥയിലെത്തിയതിനു ശേഷമെ തിരിച്ചു വരൂ എന്നാണ് സുഹൃത്തുക്കളോട് ഇവർ പറഞ്ഞത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് ഇത്തരത്തിൽ സ്കൂൾ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയത്. ഇവർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. 

ദുല്‍ഖര്‍ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്‍കര്‍, വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 1980-1990 കാലഘട്ടത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. തിയറ്ററിൽ തരംഗമായ ചിത്രം നെറ്റ്‍ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English Summary:
Four students go missing after being inspired by Lucky Bhaskar movie

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-malayalammovienews mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4e9ha020ni9r19ora7lqrf1s27


Source link
Exit mobile version