അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം: നയം മാറ്റുമെന്ന് ട്രംപ്, ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കൽ


വാഷിങ്ടണ്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റാല്‍ ഉടന്‍ ഇത് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ജനനത്തിലൂടെ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. യു.എസ്സിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം പൗരത്വം സംബന്ധിച്ച നയത്തിലെ മാറ്റം നിയമയുദ്ധത്തിലേക്ക് വഴിതെളിച്ചേക്കും.


Source link

Exit mobile version