ശിവഗിരി തീർത്ഥാടനം:ഘോഷയാത്രക്ക് മുമ്പ് പദയാത്രകൾ എത്തണം

ശിവഗിരി : ശിവഗിരി തീർത്ഥാടനത്തിന് വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രകൾ ഡിസംബർ 31ന് പുലർച്ചെ 5.30 ന് തീർത്ഥാടന ഘോഷയാത്ര ആരംഭിക്കുന്നതിനു മുൻപ് മഹാസമാധിയിൽ എത്തിച്ചേരണമെന്ന് ശിവഗിരി തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

ഗുരുദേവന്റെ തിരു എഴുന്നള്ളത്തെന്ന സങ്കല്പപ്രകാരം മഹാസമാധി സന്നിധാനത്തിൽ നിന്നും ആരംഭിച്ച് തിരികെ മഹാസമാധിയിൽ എത്തുന്ന ഘോഷയാത്രയിൽ പദയാത്രികരും തീർത്ഥാടകരും പീതാംബരധാരികളായി പങ്കെടുക്കേണ്ടതാണ്. ഘോഷയാത്രക്കു മുന്നിൽ ഗുരുദേവൻ ഉപയോഗിച്ചിരുന്ന റിക്ഷയിൽ ഗുരുസ്വരൂപം വച്ച് കമനീയമായി അലങ്കരിച്ച് നാമജപത്തോടെ ശിവഗിരിയിലെ സന്യാസിമാരും ആചാര്യന്മാരും നേതൃത്വം നല്‍കി നടത്തുന്ന ഘോഷയാത്ര തീർത്ഥാടന പരിപാടികളിൽ ഏറ്റവും മുഖ്യമാണ്. പദയാത്രികരും സംഘം ചേർന്നുളള ഗുരുഭക്തരും 92-ാമതു ശിവഗിരിതീർത്ഥാടനം എന്നു രേഖപ്പെടുത്തിയ ബാനറിൽ അവരവരുടെ പ്രസ്ഥാനത്തിന്റെ പേരും കൂടി ചേർക്കാവുന്നതാണ്. ശിവഗിരി തീർത്ഥാടനം അനാർഭാടവും, ഭക്തിസംവർദ്ധകവും ,ആശയസമ്പുഷ്ടവുമായി നടത്തണമെന്ന തൃപ്പാദകല്പന എല്ലാവരും പാലിക്കേണ്ടതാണ്.


Source link
Exit mobile version