ഗുരുവായൂർ: ഏകാദശി ദിനമായ ഇന്ന് ഭക്ത ജനലക്ഷങ്ങൾ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തും. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്. അർജുനന് ശ്രീകൃഷ്ണഭഗവാൻ ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിനത്തിലായതിനാൽ ഏകാദശി ദിവസം ഗീതാ ദിനമായും ആഘോഷിക്കും. ദേവഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയത് ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം. ഗജരാജൻ ഗുരുവായൂർ കേശവൻ ഗുരുവായൂരപ്പനിൽ വിലയം പ്രാപിച്ചതും ഈ ദിനത്തിലാണ്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിയന്ത്രണം നിലവിലുള്ളതിനാൽ ഇത്തവണ രാവിലെ ആറരയ്ക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുണ്ടാകും.
Source link