KERALAM
ഡി.പ്രേംരാജ് മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ
തിരുവനന്തപുരം: എസ്.എൻ.ഡി.പി. യോഗം മണ്ണന്തല ശാഖയുടേയും മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്രത്തിന്റെയും അഡ്മിനിസ്ട്രേറ്ററായി ഡി.പ്രേംരാജിനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു.ശ്രീനാരായണ ഗുരുദേവൻ ആദ്യമായി ദേവീ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് മണ്ണന്തലയിലേത്. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവും ചെമ്പഴന്തി എസ്.എൻ കോളേജിന്റെയും ചെമ്പഴന്തി ഗുരുകുലം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെയും ആനാട് എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിന്റെയും മാനേജ്മെന്റ് നോമിനിയുമാണ് പ്രേംരാജ്.ഇന്നലെ മണ്ണന്തല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രമേൽശാന്തി കെ.പി. പ്രദീപിൽ നിന്ന് താക്കോൽ ഏറ്റു വാങ്ങി ചുമതലയേറ്രെടുത്തു.യൂണിയൻ പ്രസിഡന്റ് ആലുവിള അജിത്ത് സംബന്ധിച്ചു.
Source link