സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാതെ രാജ്യത്ത് 11.7 ലക്ഷം കുട്ടികൾ

സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാതെ രാജ്യത്ത് 11.7 ലക്ഷം കുട്ടികൾ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Education System | Ministry Of Education | out-of-school children | education | school enrollment | primary education – Education Crisis: 11.7 lakhs children in India without access to school education | India News, Malayalam News | Manorama Online | Manorama News

സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാതെ രാജ്യത്ത് 11.7 ലക്ഷം കുട്ടികൾ

മനോരമ ലേഖകൻ

Published: December 11 , 2024 02:13 AM IST

1 minute Read

പ്രതീകാത്മക ചിത്രം

രാജ്യത്ത് ആറിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്കു സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. 2024–25 അധ്യയന വർഷത്തിലെ കണക്കുപ്രകാരം 11,70,404 കുട്ടികളാണ് സ്കൂളിൽ ചേരാതിരിക്കുകയോ പഠനം അവസാനിപ്പിക്കുകയോ ചെയ്തവർ. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ, ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകുന്നവരാണ്.

സംസ്ഥാനങ്ങളിൽ സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്; 74 പേർ. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 ലക്ഷം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടായിരുന്നു. അതനുസരിച്ച് ഈ വർഷം നേരിയ പുരോഗതി പ്രാഥമിക വിദ്യാഭ്യാസ രംഗത്തുണ്ടായതായി അധികൃതർ പറയുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവിട്ടത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രബന്ധ് പോർട്ടലിൽ സംസ്ഥാനങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് ഓരോ വർഷവും പട്ടിക തയാറാക്കുന്നത്.

English Summary:
Education Crisis: 11.7 lakhs children in India without access to school education

mo-news-common-malayalamnews mo-educationncareer-school 40oksopiu7f7i7uq42v99dodk2-list mo-educationncareer-ministryofeducation mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 3hlkm0uneqkuq3tra5fdjub0q4 mo-educationncareer-education-system


Source link
Exit mobile version