WORLD
അസദ് ഭരണകൂടത്തിന്റെ തകർച്ച: സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ ഭീഷണിയിൽ

ദമാസ്‌കസ്: വിമതര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം നിലംപൊത്തിയതിനു പിന്നാലെ, സിറിയയിലുള്ള റഷ്യയുടെ സൈനിക താവളങ്ങള്‍ ഭീഷണിയില്‍. റഷ്യയുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ ടര്‍ടസ് നേവല്‍ ബേസും ഹ്‌മെമിം എയര്‍ ബേസുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത്.ആഫ്രിക്കയിലേയും മിഡില്‍ ഈസ്റ്റിലേയും പ്രവര്‍ത്തനങ്ങളില്‍ ഇവറഷ്യക്ക് നിര്‍ണായകമാണ്. അതേസമയം, സൈനിക താവളങ്ങളുടെ സുരക്ഷ സിറിയന്‍ പ്രതിപക്ഷം ഉറപ്പുനല്‍കിയതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ റഷ്യ ഇവയുടെ നിയന്ത്രണം നിലനിര്‍ത്തുമോ എന്ന് വ്യക്തമല്ല.
Source link