WORLD

തലച്ചോറില്‍ രക്തസ്രാവം, ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡാ സില്‍വയ്ക്ക് അടിയന്തര ശസ്ത്രക്രിയ


ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയ്ക്ക് അടിയന്തര ശസ്ത്രക്രിയ. ഒക്ടോബറില്‍ തലയിടിച്ചു വീണതുമൂലം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് 79 കാരനായ ലുല ഡാ സില്‍വയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് പ്രസിഡന്റ് ഇപ്പോഴുള്ളതെന്നും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തങ്ങേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പ്രസിഡന്റ് സുഖമായിരിക്കുന്നതായും അദ്ദേഹമിപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണുള്ളതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ സംഘം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. അടുത്ത 48 മണിക്കൂര്‍ ലാല ഡാ സില്‍വ തീവ്രപരിചരണവിഭാഗത്തിലായിരിക്കുമെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും പ്രസിഡന്റിന്റെ വക്താവ് പൗലോ പിമെന്റ പ്രതികരിച്ചു.


Source link

Related Articles

Back to top button