കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചു. വടകര കടമേരി സ്വദേശി ടികെ ആൽവിൻ ( 20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൽവിനെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link