മാധവ് ഗാഡ്കില്ലിന് 2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം

മാധവ് ഗാഡ്കില്ലിന് 2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം | മനോരമ ഓൺലൈൻ ന്യൂസ് – Indian Ecologist Madhav Gadgil Wins Prestigious UN “Champions of the Earth” Award | Champions of the Earth | Award | India News Malayalam | Malayala Manorama Online News
മാധവ് ഗാഡ്കില്ലിന് 2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം
ഓൺലൈൻ ഡെസ്ക്
Published: December 10 , 2024 08:25 PM IST
1 minute Read
പ്രഫ. മാധവ് ഗാഡ്ഗിൽ
യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) 2024ലെ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം മാധവ് ഗാഡ്കില്ലിന്. പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ചാംപ്യൻസ് ഓഫ് ദി എർത്ത്. ഈ വർഷം ആറുപേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
2005 മുതൽ പ്രചോദനാത്മകമായ രീതിയിൽ പാരിസ്ഥിതിക മേഖലയിൽ ഇടപെടൽ നടത്തിയിട്ടുള്ള 122 പേരെ പുരസ്കാരം നൽകി ആദരിച്ചിരുന്നു. “ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വർഷങ്ങളായി അദ്ദേഹം മുൻപന്തിയിലുണ്ട്. ഗാഡ്ഡില്ലിന്റെ പ്രവർത്തനങ്ങൾ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.’’ യുഎൻഇപി പറയുന്നു.
English Summary:
“Champions of the Earth” Award: Indian Ecologist Madhav Gadgil Wins Prestigious UN “Champions of the Earth” Award
qjm61at8c8a40953l0nhgu64a mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-madhavgadgil mo-news-world-countries-india-indianews mo-news-world-internationalorganizations-unitednations
Source link