ന്യൂയോര്‍ക്ക്: കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹിക മാധ്യമത്തിലൂടെ ട്രംപ് പരിഹസിച്ചത്. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപിന്റെ മാര്‍ എ ലാഗോ റിസോര്‍ട്ടില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചക്കുശേഷമാണ് ട്രംപിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.’ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം കഴിഞ്ഞ രാത്രി അത്താഴം കഴിച്ചത് സന്തോഷം നല്‍കിയ കാര്യമായിരുന്നു. നികുതിയും വ്യാപാരവും സംബന്ധിച്ച അഴത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിന് ഗവര്‍ണറെ ഉടന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഫലം മനോഹരമായിരിക്കും.’ ട്രംപ് കുറിച്ചു.
Source link