സോംബി സിനിമകളുടെ തലതൊട്ടപ്പൻ; ‘28 ഇയേഴ്സ് ലേറ്റർ’ ട്രെയിലർ
സോംബി സിനിമകളുടെ തലതൊട്ടപ്പൻ; ‘28 ഇയേഴ്സ് ലേറ്റർ’ ട്രെയിലർ | 28 Years Later Trailer
സോംബി സിനിമകളുടെ തലതൊട്ടപ്പൻ; ‘28 ഇയേഴ്സ് ലേറ്റർ’ ട്രെയിലർ
മനോരമ ലേഖകൻ
Published: December 10 , 2024 03:49 PM IST
1 minute Read
ഓസ്കർ അവാർഡ് ജേതാവ് ഡാനി ബോയൽ സംവിധാനം െചയ്യുന്ന പോസ്റ്റ് അപ്പൊകലിപ്റ്റിക് ഹൊറർ ചിത്രം 28 ഇയേഴ്സ് ലേറ്റർ ട്രെയിലർ എത്തി. അലെക്സ് ഗാർലാൻഡ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. 28 ഡേയ്സ് ലേറ്റർ ഫിലിം സീരിസിലെ മൂന്നാം ഭാഗമാണ് ഈ സിനിമ.
2007ൽ റിലീസ് ചെയ്ത 28 വീക്സ് ലേറ്റർ, 2002 ൽ റിലീസ് ചെയ്ത 28 ഡെയ്സ് ലേറ്റർ എന്നീ സിനിമകളുടെ തുടർച്ചയായി വരുന്ന സിനിമയാണ് 28 ഇയേഴ്സ് ലേറ്റർ.
ജോഡി കോമർ, ആരോൺ ടെയ്‍ലർ, റാൾഫ് ഫിൻസ് എന്നിവര്‍ക്കൊപ്പം കിലിയൻ മർഫിയും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. ചിത്രം അടുത്ത വർഷം ജൂൺ 20ന് തിയറ്ററുകളിലെത്തും.
English Summary:
Watch 28 Years Later Trailer
7rmhshc601rd4u1rlqhkve1umi-list 37eqkjp3in8tanhr858pjokidu mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link