WORLD
നീതിന്യായ വകുപ്പിലെ പ്രധാന പദവിയിലേക്ക് ഹര്‍മീത്; ട്രംപ് നിയമിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വംശജ

വാഷിങ്ടണ്‍: യു.എസ്. നീതിന്യായവകുപ്പിലെ സുപ്രധാന പദവിയിലേക്ക് ഇന്ത്യന്‍ വംശജയെ തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചണ്ഡിഗഢില്‍ ജനിച്ച അഭിഭാഷക ഹര്‍മീത് കെ. ദില്ലണെയാണ് സിവില്‍ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി നിയമിച്ചത്. തന്റെ രണ്ടാം ഭരണകൂടത്തിലെ പ്രധാന പദവികളില്‍ ട്രംപ് നിയമിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വംശജയാണ് ഹര്‍മീത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ തലപ്പത്ത് നിയമിച്ച ഡോ. ജയ് ഭട്ടാചാര്യ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ വിവേക് രാമസ്വാമി, എഫ്.ബി.ഐ. ഡയറക്ടറായി കാഷ് പട്ടേല്‍ എന്നിവരാണ് ട്രംപ് നേരത്തേ നിയമിച്ച ഇന്ത്യന്‍ വംശജര്‍. ഹര്‍മീതിനെ നീതിന്യായ വകുപ്പിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി നിയമിച്ച കാര്യം ഡൊണാള്‍ഡ് ട്രംപാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
Source link