INDIA

ഇന്ത്യ സഖ്യത്തെ മമത നയിക്കട്ടെ; കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ട: ലാലു

ഇന്ത്യ സഖ്യത്തെ മമത നയിക്കട്ടെ; കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടെന്ന് ലാലു പ്രസാദ് യാദവ് | മനോരമ ഓൺലൈൻ ന്യൂസ് – Mamata Banerjee | Lalu Prasad Yadav | India News

ഇന്ത്യ സഖ്യത്തെ മമത നയിക്കട്ടെ; കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ട: ലാലു

ഓൺലൈൻ ഡെസ്ക്

Published: December 10 , 2024 12:13 PM IST

1 minute Read

ലാലു പ്രസാദ് യാദവ്, മമത ബാനർജി. ചിത്രം: മനോരമ

പട്ന ∙ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മമതയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പാർട്ടി എംപിയായ കീർത്തി ആസാദാണ് ആവശ്യം ഉന്നയിച്ചത്. ആ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പരാമർശം. മമതയ്ക്കു വഴങ്ങേണ്ട എന്നാണ് കോൺഗ്രസ് നിലപാട്. വിഷയത്തിൽ മമതയെ പിന്തുണച്ച് ലാലു രംഗത്തെത്തിയത് സഖ്യത്തിനുള്ളിൽ വിള്ളൽ വീഴ്ത്തുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ‌ ഉറ്റുനോക്കുന്നത്.

English Summary:
Lalu Prasad Yadav Supports Mamata Banerjee : Lalu Prasad Yadav backs Mamata Banerjee for India Alliance chairperson, dismissing Congress’ opposition and hinting at a potential shift in the political landscape

mo-politics-leaders-mamatabanerjee mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-laluprasadyadav mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 63ripkb464kp13l2dhhntqomeg


Source link

Related Articles

Back to top button