CINEMA

വലതുകാൽവച്ച് താരിണി; മരുമകളെ വീട്ടിലേക്കു സ്വീകരിച്ച് ജയറാമും പാർവതിയും; വിഡിയോ

മരുമകൾ താരിണിയെ വീട്ടിലേക്കു സ്വീകരിക്കുന്ന മനോഹര നിമിഷങ്ങൾ പങ്കുവച്ച് ജയറാം. ‘വീട്ടിലേക്കു സ്വാഗതം താരു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വലതുകാൽ വച്ച് വീട്ടിലേക്കു കയറുന്ന താരിണിയിൽ നിന്നാണ് വിഡിയോയുടെ തുടക്കം.
ഗുരുവായൂരിൽ നടന്ന വിവാഹശേഷം കാളിദാസും താരിണിയും ൈവകിട്ട് തന്നെ ചെന്നൈയിലേക്കു തിരിച്ചിരുന്നു. ചെന്നൈയിൽ വൈകിട്ട് സുഹൃത്തുക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമായി റിസപ്‍ഷനും സംഘടിപ്പിച്ചിരുന്നു.

ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.

ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്‌നീത് ഗിരീഷ് ആണ് ഭർത്താവ്. വിവാഹശേഷം ലണ്ടനിൽ ആയിരുന്നു മാളവിക.

English Summary:
Jayaram shares beautiful moments of welcoming daughter-in-law Tarini into the family


Source link

Related Articles

Back to top button