INDIA

കോൺഗ്രസിനോട് അനുഭാവം: 2 എംഎൽഎമാരെ അയോഗ്യരാക്കാൻ കർണാടക ബിജെപി

കോൺഗ്രസിനോട് അനുഭാവം: 2 എംഎൽഎമാരെ കർണാടക ബിജെപി അയോഗ്യരാക്കുന്നു | മനോരമ ഓൺലൈൻ ന്യൂസ് – Karnataka BJP Seeks Disqualification of Two MLAs | Allegations of Congress Sympathy | Karnataka BJP News Malayalam | Malayala Manorama Online News

കോൺഗ്രസിനോട് അനുഭാവം: 2 എംഎൽഎമാരെ അയോഗ്യരാക്കാൻ കർണാടക ബിജെപി

മനോരമ ലേഖകൻ

Published: December 10 , 2024 11:44 AM IST

1 minute Read

പ്രതീകാത്മക ചിത്രം (FILE PHOTO: IANS/Siddharaj Solanki)

ബെംഗളൂരു∙ കോൺഗ്രസിനോട് അനുഭാവം പുലർത്തുന്ന 2 എംഎൽഎമാരെ അയോഗ്യരാക്കാൻ കർണാടക ബിജെപി നീക്കം തുടങ്ങി. എസ്.‍ടി.സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരോട് വിശദീകരണം ചോദിച്ചശേഷം അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തെഴുതാനാണു തീരുമാനം. ബി.എസ്.യെഡിയൂരപ്പയ്ക്കു വേണ്ടി 2019ൽ കോൺഗ്രസിൽനിന്ന് കൂറുമാറി ബിജെപിയിൽ എത്തിയവരാണ് ഇരുവരും. 

രാജ്യസഭാ തിര‍‌ഞ്ഞെടുപ്പിൽ‌ സോമശേഖർ കോൺഗ്രസിന് വോട്ടു ചെയ്തപ്പോൾ ശിവറാം ഹെബ്ബാർ വിട്ടുനിന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി സോമശേഖർ പരസ്യമായി രംഗത്തിറങ്ങി. ബസനഗൗഡ പാട്ടീൽ യത്നലിന്റെ നേതൃത്വത്തിൽ കൂടുതൽ എംഎൽഎമാർ പ്രസിഡന്റ് വിജയേന്ദ്രയെ എതിർക്കുന്നതിനിടെയാണ് അച്ചടക്ക നടപടിയെന്നതും ശ്രദ്ധേയമാണ്.

English Summary:
The Karnataka BJP moves to disqualify two MLAs, S.T. Somashekar and Shivaram Hebbar, for allegedly sympathizing with the Congress. The move comes amidst reports of growing dissent within the party against State President Vijayendra.

65d7v5neh9lt8d33405fa8mvo9 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-politics-parties-congress mo-politics


Source link

Related Articles

Back to top button