CINEMA

പ്രായം അൻപതിനടുത്ത്, ഇപ്പോഴും ചെറുപ്പം; ശിൽപ ഷെട്ടിയുടെ വർക്കൗട്ട് ചിത്രങ്ങൾ

പ്രായം അൻപതിനടുത്ത്, ഇപ്പോഴും ചെറുപ്പം; ശിൽപ ഷെട്ടിയുടെ വർക്കൗട്ട് ചിത്രങ്ങൾ | Shilpa Shetty Ageless Beauty

പ്രായം അൻപതിനടുത്ത്, ഇപ്പോഴും ചെറുപ്പം; ശിൽപ ഷെട്ടിയുടെ വർക്കൗട്ട് ചിത്രങ്ങൾ

മനോരമ ലേഖകൻ

Published: December 10 , 2024 10:25 AM IST

1 minute Read

ശിൽപ ഷെട്ടി

ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വർക്കൗട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘സ്വീറ്റി ഷെട്ടി’ എന്ന അടിക്കുറിപ്പോടെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. 49കാരിയുടെ ഫിറ്റ്നസിന്റെ രഹസ്യമെന്തെന്നാണ് ചിത്രങ്ങൾ കണ്ട ആരാധകരുടെ സംശയം.

പ്രായം അന്‍പതിനോടടുക്കുമ്പോഴും ഇപ്പോഴും നടി ചെറുപ്പമായി തന്നെ ഇരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇരുപതുകാരിയുടെ ചുറുചുറുക്ക് മുഖത്ത് പ്രകടമാണെന്നും ഈ ആരോഗ്യം എന്നും നിലനിൽക്കട്ടെയെന്നും ആരാധകർ പറയുന്നു.

1993ൽ ബാസിഗർ എന്ന സിനിമയിലൂടെയാണ് ശിൽപ ഷെട്ടി അഭിനയരംഗത്തെത്തുന്നത്. 31 വർഷത്തെ കാലയളവിൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നടി അഭിനയിച്ചു. സിനിമയ്ക്കു പുറമെ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സജീവമാണ് താരം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സുഖീ’ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. കന്നഡ ചിത്രം കെഡി ദ് ഡെവിൾ ആണ് പുതിയ പ്രോജക്ട്.

English Summary:
Shilpa Shetty’s Fitness Regime Pays Of

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shilpashetty f3uk329jlig71d4nk9o6qq7b4-list 1k1e9qqj21cm65mqqo23jpdlgq mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button