WORLD

തോക്കും വ്യാജരേഖകളും കണ്ടെടുത്തു; ബ്രയാന്‍ തോംസന്റെ കൊലപാതകിയെ കസ്റ്റഡിയിലെടുത്ത് പോലീസ്


ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സി.ഇ.ഒ. ബ്രയാന്‍ തോംസന്റെ കൊലയാളിയെ പിടികൂടിയതായി വിവരം. പെന്‍സില്‍വാനിയയിലെ ആള്‍ട്ടുഡയില്‍ നിന്ന് തിങ്കളാഴ്ചയാണ് ലൂയിജി മാഞ്ചിയോണ്‍ (26) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും തോക്കും വ്യാജരേഖകളും കണ്ടെടുത്തതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. ബ്രയാന്‍ കൊല്ലപ്പെട്ടതിന് ആറുദിവസങ്ങള്‍ക്കിപ്പുറമാണ്കൊലപാതകി എന്ന് സംശയിക്കുന്നയാള്‍ പിടിയിലായിരിക്കുന്നത്.ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് പ്രതിക്കായി വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. അറുപതിനായിരത്തിലധികം നിരീക്ഷണ ക്യാമറകളില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും ഏകദേശം 300 മൈല്‍ അകലെ പെന്‍സില്‍വാനിയയില്‍ സ്ഥിതി ചെയ്യുന്ന ആല്‍ട്യൂണ എന്ന സ്ഥലത്തുവെച്ചാണ് പോലീസ് ലൂയിജിയെ കസ്റ്റഡിയിലെടുത്തത്. മക്‌ഡൊണല്‍സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ലൂയിജിയെ തിരിച്ചറിഞ്ഞ റസ്‌റ്റൊറന്റ് ജീവനക്കാരനാണ് പോലീസില്‍ വിവരം അറിയിച്ചത്.


Source link

Related Articles

Back to top button