ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023, 583/2023), ആലപ്പുഴ, എറണാകുളം ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 307/2023) തസ്തികകളിലേക്ക് ഡിസംബർ 3 മുതൽ 10 വരെ രാവിലെ 5.30 മുതൽ ആലപ്പുഴ, ചേർത്തല, സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023, 583/2023), കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (മെയിൽ) (കാറ്റഗറി നമ്പർ 307/2023) തസ്തികകളിലേക്ക് ഡിസംബർ 3 മുതൽ 10 വരെ രാവിലെ 5.30 മുതൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 307/203) തസ്തികയിലേക്ക് ഡിസംബർ 5, 6, 9 തീയതികളിൽ രാവിലെ 5.30 ന് ആലപ്പുഴ, ചേർത്തല, മായിത്തറ, സെന്റ് മൈക്കേൾസ് കോളേജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
അർഹതാനിർണ്ണയ പരീക്ഷ – ഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് തസ്തികമാറ്റം മുഖേന ജൂനിയർ അസിസ്റ്റന്റ് ആയി നിയമനം ലഭിക്കുന്നതിനായി നടത്തിയ അർഹതാനിർണ്ണയ പരീക്ഷയുടെ (കാറ്റഗറി നമ്പർ 123/2024) ഫലം (സാദ്ധ്യതാപട്ടിക) വെബ്സൈറ്റിൽ.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അദ്ധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം അതത് ജില്ലാ ഓഫീസുകളിലും www.kmtwwfb.orgലും ലഭിക്കും.
ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ സംസ്ഥാന ദേശീയ തലത്തിൽ കലാകായിക അക്കാഡമിക് രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള 2023-24 അദ്ധ്യയന വർഷത്തെ സ്പെഷ്യൽ അവാർഡിനുള്ള അപേക്ഷകൾ ഡിസംബർ 15നകം സമർപ്പിക്കണം. ഫോൺ: 04712475773
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ
തിരുവനന്തപുരം: ലോകായുക്തയിൽ അസിസ്റ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഡിസംബർ 3നകം അപേക്ഷിക്കാം. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് - 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ മേലധികാരി മുഖേന രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം - 33 വിലാസത്തിൽ ലഭിക്കണം.
Source link