INDIALATEST NEWS

Live പാർലമെന്റിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം: അദാനി, സോറോസ് വിഷയങ്ങൾ ചർച്ചയാകും

പാർലമെന്റിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം: അദാനി, സോറോസ് വിഷയങ്ങൾ ചർച്ചയാകും | മനോരമ ഓൺലൈൻ ന്യൂസ് – India News | Parliament

ന്യൂഡൽഹി∙ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ നിരവധി തവണ നിർത്തിവച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം രാവിലെ 11ന് പുനരാരംഭിക്കും. അദാനി വിഷയത്തില്‍ ഇരുസഭകളും ഇന്നും സ്തംഭിക്കുമെന്നാണു സൂചന. ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ 2 തവണയാണ് ഇരുസഭകളും നിര്‍ത്തിവച്ചത്. രാജ്യസഭയില്‍ ഭരണപക്ഷം സോണിയ ഗാന്ധിക്കെതിരെ സോറോസ് വിഷയം ഉയര്‍ത്തിയതോടെ ഭരണ-പ്രതിപക്ഷ വാക്‌പോര് രൂക്ഷമായിരുന്നു.

ഇന്നും സോറോസ് വിഷയം ഉയർത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം. ലോക്സഭ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ എംപിമാർ യോഗം ചേർന്നു. തിങ്കളാഴ്ച വൈകിട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. അദാനി, ജോർജ് സോറോസ് വിഷയങ്ങളിൽ മുന്നോട്ട് പോകാനുള്ള തന്ത്രവും ജഗ്ദീപ് ധൻകറിനെ നീക്കം ചെയ്യാനുള്ള കാര്യങ്ങളും ചർച്ച ചെയ്തെന്നാണ് സൂചന.

English Summary:
Parliament Session Live Updates: The Adani issue and Soros controversy are set to dominate the Indian Parliament session today, with the opposition planning further protests and the ruling party expected to counter with its own offensive.

mo-legislature-parliament mo-news-common-latestnews 4rrjagoh3qo388fmgackmbbog1 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews


Source link

Related Articles

Back to top button