അസദ് പുതിന്റെ സംരക്ഷണത്തില്‍; മന്‍ബിജ് പിടിച്ച് തുര്‍ക്കി, വിമതസഖ്യത്തില്‍ അസ്വസ്ഥത തുടങ്ങി


ഡമാസ്‌കസ്: വിമത അട്ടിമറിയെത്തുടര്‍ന്ന് ഞായറാഴ്ച സിറിയയില്‍നിന്നു കടന്ന പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍, അസദ് എവിടെയുണ്ടെന്ന് പെസ്‌കോവ് പറഞ്ഞില്ല.അതേസമയം, റഷ്യയിലെ സിറിയന്‍ സ്ഥാനപതികാര്യാലയത്തില്‍ വിമതരുടെ പതാകയുയര്‍ത്തി. സിറിയയിലെ റഷ്യയുടെ സേനാതാവളത്തിന്റെ കാര്യം വിമതരുമായി ചര്‍ച്ചചെയ്യുമെന്ന് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ അറിയിച്ചു. 2011 മുതല്‍ 2016വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു റഷ്യ.


Source link

Exit mobile version