ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ ജവാന് വീരമൃത്യു. ഹവിൽദാർ വി സുബ്ബയ്യയാണ് മരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്‌ഫോടനം. മാണ്ഡിയിലെ സൗജിയാണ സെക്ടറിൽ ജോലി ചെയ്തിരുന്ന സെെനികനാണ് അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയത്. പിന്നാലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
Source link