മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം. കൃഷ്ണ അന്തരിച്ചു
മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം. കൃഷ്ണ അന്തരിച്ചു | മനോരമ ഓൺലൈൻ ന്യൂസ്– | S.M. Krishna | Manorama Online News
മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം. കൃഷ്ണ അന്തരിച്ചു
ഓൺലൈൻ ഡെസ്‌ക്
Published: December 10 , 2024 06:32 AM IST
Updated: December 10, 2024 06:39 AM IST
1 minute Read
എസ്.എം.കൃഷ്ണ. File Photo: X
ബെംഗളൂരു ∙ കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ 19ാം ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ കൃഷ്ണയെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.
ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം നേരത്തേ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.
English Summary:
Veteran Politician S.M. Krishna Passes Away: S.M.Krishna, former Chief Minister of Karnataka and Union Minister, passed away at the age of 92. Having served in various prominent roles, including External Affairs Minister and Governor of Maharashtra, he leaves behind a legacy of dedicated public service.
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 2qgdohfanp2oaud9r2ql6kikbr mo-news-world-countries-india-indianews mo-politics-parties-upa mo-news-national-states-karnataka mo-news-common-bengalurunews
Source link