‘പോഷ് ’ നിയമ പരിധിയിൽ പാർട്ടികളും: നിവേദനം നൽകാൻ സുപ്രീം കോടതി നിർദേശം

‘പോഷ് ’ നിയമ പരിധിയിൽ പാർട്ടികളും: നിവേദനം നൽകാൻ സുപ്രീം കോടതി നിർദേശം | മനോരമ ഓൺലൈൻ ന്യൂസ് – POSH Act: Supreme Court directs to file petition with Election Commission, seeking to bring political parties under the protection of POSH Act | India News Malayalam | Malayala Manorama Online News

‘പോഷ് ’ നിയമ പരിധിയിൽ പാർട്ടികളും: നിവേദനം നൽകാൻ സുപ്രീം കോടതി നിർദേശം

മനോരമ ലേഖകൻ

Published: December 10 , 2024 02:38 AM IST

1 minute Read

സുപ്രീം കോടതി (ഫയൽ ചിത്രം: രാഹുൽ ആർ പട്ടം/മനോരമ)

ന്യൂഡൽഹി ∙ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള നിയമത്തിന്റെ (പോഷ്) പരിധിയിൽ രാഷ്ട്രീയ പാർട്ടികളെയും കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിവേദനമായി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. അഭിഭാഷക എം.ജി. യോഗമായ നൽകിയ ഹർജി പരിഗണിച്ചാണു നിർദേശം. 

സ്ത്രീകൾ തൊഴിലെടുക്കുന്ന എല്ലാ മേഖലയും നിയമത്തിന്റെ പരിധിയിൽ വരുമെന്നു ഹർജിക്കാരിക്കായി ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാൽ, പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികൾ വരില്ലെന്ന കേരള ഹൈക്കോടതി വിധി ബെഞ്ച് ചൂണ്ടിക്കാട്ടി. ആ വിധിക്കെതിരെ ഇതുവരെ അപ്പീൽ ഫയൽ ചെയ്യപ്പെട്ടിട്ടില്ലെന്നും ബെഞ്ച് സൂചിപ്പിച്ചു. 

English Summary:
POSH Act: Supreme Court directs to file petition with Election Commission, seeking to bring political parties under the protection of POSH Act

mo-news-common-malayalamnews 2qm42pt60a5253kaibi06ustle 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-crime-sexualabuse


Source link
Exit mobile version