സബ് ഇൻസ്‌പെക്ടർ അടക്കം 47 തസ്തികയിലേക്ക് വിജ്ഞാപനം

തിരുവനന്തപുരം: പൊലീസ് (കേരള സിവിൽ പൊലീസ്) വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി),പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), വിവിധ ജില്ലകളിൽ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ തുടങ്ങി സംസ്ഥാന, ജില്ലാ തലങ്ങളിലേക്ക് ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ വിഭാഗങ്ങളിലായി 47 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 .


സാദ്ധ്യതാ പട്ടിക

വിവിധ ജില്ലകളിൽ സാമൂഹ്യനീതി/വനിത ശിശു വികസന വകുപ്പിൽ മേട്രൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 722/2022), കൊല്ലം ജില്ലയിൽ പട്ടികവർഗ്ഗവികസന വകുപ്പിൽ കുക്ക് (ധീവര, എൽ.സി./എ.ഐ., മുസ്ലീം) (കാറ്റഗറി നമ്പർ 621/2023, 622/2023, 623/2023) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപ്പട്ടിക

കേരള പബ്ലിക് സർവീസ് കമ്മിഷനിൽ പ്രോഗ്രാമർ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 725/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 693/2022),കേരള പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (ഫിസിക്സ്) (കാറ്റഗറി നമ്പർ 636/2023),കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ (ഇന്റേണൽ ഓഡിറ്റ്) (കാറ്റഗറി നമ്പർ 243/2023) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

വ​ർ​ഷം​ ​തീ​രാ​ൻ​ ​ഇ​നി​ ​ദി​വ​സ​ങ്ങ​ൾ,
കെ.​എ.​എ​സ്ര​ണ്ടാം​ ​വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യി​ല്ല

സു​ജി​ലാ​ൽ.​കെ.​എ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളി​യു​ടെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​എ​ന്ന​പേ​രി​ൽ​ ​ആ​ഘോ​ഷ​പൂ​ർ​വം​ ​ന​ട​പ്പാ​ക്കി​യ​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​സ​ർ​വീ​സി​ന്റെ​ ​(​കെ.​എ.​എ​സ് ​)​ ​ആ​ദ്യ​വി​ജ്ഞാ​പ​ന​ത്തി​നു​ശേ​ഷം​ ​അ​ഞ്ചു​വ​ർ​ഷ​‌​മാ​യി​ട്ടും​ ​ര​ണ്ടാം​ ​വി​ജ്ഞാ​പ​ന​മി​ല്ല.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യാ​ണ് ​അ​ടി​സ്ഥാ​ന​കാ​ര​ണ​മെ​ന്നാ​ണ് ​വി​വ​രം.​ഇ​തോ​ടെ,​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​നൂ​റി​ല​ധി​കം​ ​പേ​ർ​ക്ക് ​നി​യ​മ​നം​ ​ന​ൽ​കു​മെ​ന്ന​ ​വാ​ഗ്ദാ​നം​ ​ജ​ല​രേ​ഖ​യാ​യി.
ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​കെ.​എ.​എ​സ് ​പ്ര​ഖ്യാ​പ​ന​വേ​ള​യി​ലെ​ ​വാ​ഗ്ദാ​നം.​ 2019​ ​ന​വം​ബ​ർ​ ​ഒ​ന്നി​നാ​യി​രു​ന്നു​ ​ആ​ദ്യ​ ​വി​ജ്ഞാ​പ​നം.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 105​ ​പേ​ർ​ക്ക​ല്ലാ​തെ​ ​ഒ​രാ​ൾ​ക്കു​പോ​ലും​ ​പി​ന്നീ​ട് ​നി​യ​മ​നം​ ​ല​ഭി​ച്ചി​ട്ടി​ല്ല.
കെ.​എ.​എ​സ് ​ര​ണ്ടാം​ ​വി​ജ്ഞാ​പ​നം​ 2023​ ​ന​വം​ബ​റി​ൽ​ ​ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു​ ​ഒ​ടു​വി​ല​ത്തെ​ ​അ​റി​യി​പ്പ് .​ഇ​തി​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ത​ല​ ​സ​മി​തി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ഒ​രി​ട​ത്തു​മെ​ത്തി​യി​ല്ല.​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ​ഒ​ഴി​വു​ക​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​ന​ട​ന്നി​ല്ല.​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ത​സ്തി​ക​ക​ൾ​ ​കെ.​എ.​എ​സ് ​ഡെ​പ്യൂ​ട്ടേ​ഷ​ന് ​പ​രി​ഗ​ണി​ച്ച് ​ഒ​ഴി​വു​ക​ൾ​ ​ക​ണ്ടെ​ത്താ​നും​ ​സ​ർ​ക്കാ​ർ​ ​പ​രി​ശ്ര​മി​ച്ചി​രു​ന്നു.


Source link
Exit mobile version